ആയഞ്ചേരി: (vatakaranews.com) കടമേരി സൗത്ത് എം. എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ ടി. കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ് പ്രസിഡൻറ് കെ.കെ. റാഷിദ് അധ്യക്ഷനായി. ഒപ്പം ചടങ്ങിൽ എൽ.എസ്. എസ്. വിജയികൾക്കുള്ള ഉപഹാരം മാനേജർ മീനാക്ഷിഅമ്മ സമ്മാനിച്ചു.


ചടങ്ങിൽ സ്കൂളിലെ പൂർവ്വ പ്രധാന അധ്യാപകരായ സി. വി. കുഞ്ഞിരാമൻ മാസ്റ്റർ, ചെറുവാച്ചേരി ശശി മാസ്റ്റർ, എം. പി. ടി.എ. ചെയർപേഴ്സൺ അസ്മിറ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക വി.കെ. നദീറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
ഒപ്പം നടന്ന വിദ്യാർത്ഥികളുടെ വിവിധ പഠന മികവുകളും പ്രദർശനവും കലാപരിപാടികളും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി. തുടർന്ന് പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റെ മാജിക് ഷോയും അരങ്ങേറി.
#KADAMERI #SOUTH #MLP #Organized #school #learning #festival