വടകര : തെരുവീഥികൾ ജനനിബിഡമാക്കി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ തുടരുന്നു. അഭൂതപൂർവമായ ജനക്കൂട്ടമാണ് തിങ്കളാഴ്ച റോഡ്ഷോ നടന്ന തൊട്ടിൽപ്പാലത്തും വളയത്തും ഉണ്ടായത്.


വഴിയോരങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ ഷാഫിക്കായി കാത്തുനിൽക്കുന്നതായിരുന്നു കാഴ്ച. വളയത്ത് റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗത്തിൽ കേന്ദ്ര-കേരള സർക്കാരുകളെ സ്ഥാനാർഥി അതിരൂക്ഷമായി വിമർശിച്ചു.
സാധാരണക്കാരനു വേണ്ടിയാണ് താൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്തുമ്പോൾ ബിജെപിക്കാർ പറഞ്ഞത് 40 രൂപയ്ക്ക് പെട്രോൾ തരാമെന്നാണ്, പക്ഷേ കിട്ടിയില്ല.
30 രൂപയ്ക്ക് ഡീസൽ തരാമെന്നു പറഞ്ഞു, കിട്ടിയില്ല. 300 രൂപയ്ക്ക് ഗ്യാസ് തരാമെന്നു പറഞ്ഞു, കിട്ടിയില്ല. രണ്ട് കോടി തൊഴിൽ തരാമെന്നു പറഞ്ഞു, കിട്ടിയില്ല. ചില രാജ്യങ്ങളെ പാഠം പഠിപ്പിക്കുമെന്നു പറഞ്ഞു, ഉണ്ടായില്ല.
അവരെക്കാൾ മുമ്പോട്ടു പോകുമെന്നു പറഞ്ഞു, പോയില്ല. ഒരു ഡോളറിന് 40 രൂപ മതിയാവും എന്നു പറഞ്ഞു. സ്വിസ് ബാങ്കിലെ കള്ളപ്പണം എടുത്തു കൊണ്ടുവരും എന്നു പറഞ്ഞിട്ട് അവസാനം എസ്ബിഐയിലെ കണക്ക് പുറത്തുവിടാൻ സുപ്രിം കോടതി ഇടപെടൽ വേണ്ടിവന്നു.
ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാത്തവർക്ക് വോട്ട് ചെയ്യേണ്ട ബാധ്യത ജനങ്ങൾക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
#unprecedented #crowd #ShafiParambili #road #show #crowded #with #street #walkers