---
title: "നാടിൻ്റെ സ്നേഹം; എം. കെ അശ്വതിയെ ആദരിച്ചു "
english_title: "M. K Ashwathy was honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20203/m-k-ashwathy-was-honored"
published_at: "2022-01-11T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dcf0fdce81f_Untitled-1.jpg"
keywords: []
---

# നാടിൻ്റെ സ്നേഹം; എം. കെ അശ്വതിയെ ആദരിച്ചു 

> **Lead Summary:** **വടകര : **വൈക്കിലശ്ശേരിയുടെ യുവ കവയത്രി എം. കെ അശ്വതിയെ ജനതാദൾ എസ് ചോറോട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വൈക്കിലശ്ശേരിയിൽ നടന്ന ചടങ്ങ് വടകരയുടെ മുൻ എം എൽ എ സി. കെ നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **വൈക്കിലശ്ശേരിയുടെ യുവ കവയത്രി എം. കെ അശ്വതിയെ ജനതാദൾ എസ് ചോറോട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വൈക്കിലശ്ശേരിയിൽ നടന്ന ചടങ്ങ് വടകരയുടെ മുൻ എം എൽ എ സി. കെ നാണു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് വി. പി മനോജ്‌ ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലതികശ്രീനിവാസ്, ടി എൻ. കെ ശശീന്ദ്രൻ, കെ പ്രകാശൻ,ഹരിദേവ്, ചാമയിൽ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20203/m-k-ashwathy-was-honored)