ഒഞ്ചിയം: തയ്യില്‍ ഗ്രാന്മ സ്റ്റാര്‍ സ്‌പോട്‌സ് ക്ലബ് വെള്ളാറ രാജന്‍ ഉദ്ഘാടനം ചെയ്തു. ഋതുമതി സാനിറ്ററി നാപ്കിന്‍ നിര്‍മ്മാതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി വിതരണവും നടന്നു.


വരുംതലമുറയ്ക്ക് കരുത്തേക്കാന്‍ സഹായകമാവുന്ന വിധത്തില്‍ പരിശീലനവും നല്‍കി പുതിയ തലമുറയെ കായിക രംഗത്തേക്ക് വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ യാണ് ക്ലബ്ബിന്റെ ഉത്ഘാടനം നടന്നത്.
വെള്ളാറ ഗംഗാധരന്‍ ,വെങ്ങളശ്ശേരി ദാമോദരന്‍ ആചാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സുജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉത്ഘാടനത്തിന് ശേഷം നടന്ന മത്സരത്തില്‍ വിജയികളായവര്‍ക്ക് ഒഞ്ചിയം പഞ്ചായത്തു പ്രസിഡണ്ട് പി ശ്രീജിത്ത് ട്രോഫി വിതരണം നടത്തി.
Thayil Granma Star Inaugurated Sports Club