വടകര : (vatakara.truevisionnews.com) കേരള എയ്ഡഡ് നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിക്ക് പുതു നേതൃത്വം. ബി ഇ എം ഹൈസ്കൂളിൽ നടന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജു സി ഉദ്ഘാടനം ചെയ്തു .


ജില്ലാ പ്രസിഡണ്ട് ജോഷി കെഎം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു ജോർജ് മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡൻറ് സുബീഷ് പി പി (ഏറാമല യുപി സ്കൂൾ), ജനറൽ സെക്രട്ടറി എം ഫൈസൽ (എം യു എം വി എച്ച് എസ് എസ് വടകര), ട്രഷറർ സനൽ കൃഷ്ണൻ പി വി ( താനക്കോട്ടൂർ യുപി സ്കൂൾ) എന്നിവരെ സമ്മേളനം ഭാരവാഹികളായി തിരഞ്ഞെടുത്തു.
#New #leadership #for #Kerala #Aided #School #Non-Teaching #Staff #Association #Vadakara #Education #District #Committee