#allpartymeeting|ആഹ്ലാദ പ്രകടനങ്ങൾ 7 മണിവരെ മാത്രം; വർഗീയ പ്രചാരണം തടയണം - സർവ്വകക്ഷി നേതാക്കൾ

#allpartymeeting|ആഹ്ലാദ പ്രകടനങ്ങൾ 7 മണിവരെ മാത്രം;  വർഗീയ പ്രചാരണം തടയണം - സർവ്വകക്ഷി നേതാക്കൾ
May 27, 2024 01:34 PM | By Meghababu

വടകര  :(Vatakara.truevisionnews.com)ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നടന്ന വർഗീയ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണത്തെ ഊർജ്ജിതപ്പെടുത്തണമെന്ന് അൽപസമയം മുൻപ് വടകരയിൽ സമാപിച്ച സർവ്വകക്ഷിയോഗം അവകാശപ്പെട്ടു .

ഉത്തര മേഖല ഡിഐ ജിയാണ് വടകര റൂറൽ എസ് പി ഓഫീസിൽ യോഗം വിളിച്ചുചേർത്തത് . കാഫിർ വിഷയത്തിൽ പോലീസിനെതിരെ യുഡിഫ് ആർ എം പി നേതാക്കൾ വിമർശനം ഉന്നയിച്ചു .

എൽഡിഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് എതിരെ നടന്ന സൈബർ ആക്രമണത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഫ് ആവശ്യപ്പെട്ടു .

വടകരയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു വോട്ടെണ്ണൽ ദിവസമായ 4 ന് രാത്രി 7 വരെ വിജയിക്കുന്ന മുന്നണികൾക്ക് ആഹ്ലാദ പ്രകടനം നടത്താനാവും . കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന കക്ഷികൾക്ക് അഞ്ചാം തീയതി രാതി 7 മണിവരെ ആഹ്ലാദപ്രകടനം നടത്തനാവും .

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും അതത് രാഷ്ട്രീയ പാർട്ടികൾ തന്നെ ഉടൻ നീക്കം ചെയ്യണം .

യോഗത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ , ജില്ലാ സെക്രട്ടറി അംഗം കെ കെ ദിനേശൻ , യുഡിഫ് ജില്ലാ കൺവീനർ ബാലനാരായണൻ , ചെയർമാൻ അഹമ്മദ് പുന്നക്കൽ , അഡ്വ : അയ്‌മൂസ , അഡ്വ :ലത്തീഫ് , ബിജെപി നേതാക്കളായ മുരളിമാസ്റ്റർ ,

രാംതാസ് മണലേറി , ആർഎംപി നേതാക്കളായ എൻ വേണു , കുളങ്ങര ചന്ദ്രൻ , കണ്ണൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോർജ് , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ , വടകര റൂറൽ എസ് പി , വിവിധ എസ് ഐമാരും ഡി വൈ എസ് പി മാരും യോഗത്തിൽ പങ്കെടുത്തു

#Cheer #performances #only #until #7 p.m. #Communal #Propaganda #Must #Stopped - #All #Party #Leaders

Next TV

Related Stories
'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

Apr 26, 2025 11:03 PM

'ഒടുവിലത്തെ കത്ത്'; എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ പുസ്തക പ്രകാശനം 28ന്

'ഒടുവിലത്തെ കത്ത്' എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരം...

Read More >>
റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

Apr 26, 2025 10:41 PM

റോഡ് വികസന പദ്ധതി ഇല്ലാതായാൽ ഉത്തരവാദിത്തം ഞങ്ങൾക്കല്ല -ഇരകളുടെ കർമ്മസമിതി

പി ഡബ്ല്യൂഡി- റവന്യൂ വകുപ്പുകൾ നടത്തിയ പ്രാരംഭ നടപടിക്രമങ്ങളുമാണ് പദ്ധതിയെ തടസ്സപ്പെടുത്തികൊണ്ടിരിക്കുന്നത്...

Read More >>
വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

Apr 26, 2025 05:45 PM

വില്ല്യാപ്പള്ളിയിൽ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയിൽ

വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ്...

Read More >>
കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

Apr 26, 2025 05:03 PM

കത്ത് നല്‍കി; ഹൈവേ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ വര്‍ഷകാലത്തിനു മുമ്പ് പരിഹരിക്കണം -ഷാഫി പറമ്പില്‍ എംപി

ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത്...

Read More >>
വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

Apr 26, 2025 01:55 PM

വടകരയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ എം.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 26, 2025 01:42 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup