വടകര: കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നിഷ്യന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ജനുവരി 17 രാവിലെ 11.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
35 വയസ്സിന് താഴെപ്രായമുളള എം.എല്‍.ടി ബിരുദവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
വടകര: സംസ്ഥാനത്തെ ഒ.ഇ.സി./സമാന സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 202122 വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഫെബ്രുവരി 20. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2377786 ഇ മെയില്‍ : [email protected].
Appointment of Lab Technician in PHC on Walk-in Interview at 17 jan