---
title: "#arang2024|അരങ്ങ് 2024 ന് തുടക്കം : കുടുംബശ്രീ വടകര ക്ലസ്റ്റെർ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവം"
english_title: "#Arang #2024  #Kudumbashree #Vadakara #Cluster #Neighborhood #Auxiliary  #festival "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/208152/arang-2024-kudumbashree-vadakara-cluster-neighborhood-auxiliary-festival"
published_at: "2024-05-28T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655a1657a9f9_kudmbasree.jpg"
keywords: []
---

# #arang2024|അരങ്ങ് 2024 ന് തുടക്കം : കുടുംബശ്രീ വടകര ക്ലസ്റ്റെർ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവം

> **Lead Summary:** >  വടകര: **(vatakiara.truevisionnews.com**)കുടുംബശ്രീ 26 -വാർഷികഘോഷത്തിന്റെ ഭാഗമായി നടത്തുന്ന " അരങ്ങ് " അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവത്തിന് വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സംസ്‌കൃത സ്കൂളിൽ തുടക്കമായി.

## Article Content

>  വടകര: **(vatakiara.truevisionnews.com**)കുടുംബശ്രീ 26 -വാർഷികഘോഷത്തിന്റെ ഭാഗമായി നടത്തുന്ന " അരങ്ങ് " അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവത്തിന് വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സംസ്‌കൃത സ്കൂളിൽ തുടക്കമായി.

മെയ് 27,28 തീയതികളിലായി നടക്കുന്ന കലോത്സവം വടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീമതി;ധന്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ശ്രീമതിആർ.സിന്ധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര ഈസ്റ്റ് ചെയർപേഴ്സൺ ശ്രീമതി റീന വി.കെ.സ്വാഗതം പറഞ്ഞു.അഴിയൂർ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയ്‌സൺ,എടച്ചേരി സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു വി,

മരുതോങ്കര സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സതി കെ.എം.തിരുവള്ളൂർ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി പ്രസീന കെ,വടകര മുൻസിപ്പാലിറ്റി കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീമതി സുസ്മിത എം.കെ.ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രീമതി ശ്രീഷ്മ ശ്രീധർ,ശ്രീഹരി കെ,എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.കുടുംബശ്രീയിലെ മുതിർന്ന അയൽക്കൂട്ട അംഗമായ ചിരുതേയി ചടങ്ങിൽ ദീപം തെളിയിച്ചു.

ഇന്ന് സായാഹ്നത്തോടെ കലാവിരുന്ന് തിരശീല വീഴും.ജില്ലാകലോത്സവം മെയ് 30,31 ജൂൺ 1 തീയതികളിലായി നടക്കാവ് ഗേൾസ് എച്.എസ് എസ് ലും തുടർന്ന് സംസ്ഥാന കലോത്സവം ജൂൺ 7 ,8 ,9 തീയതികളിലായി കാസർഗോഡും നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/208152/arang-2024-kudumbashree-vadakara-cluster-neighborhood-auxiliary-festival)