#TCSajevan | ജനകീയ മാതൃക ; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുന്നു

#TCSajevan | ജനകീയ മാതൃക ; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന്  നാളെ പടിയിറങ്ങുന്നു
May 30, 2024 04:54 PM | By Aparna NV

വടകര :  (vatakara.truevisionnews.com) സർക്കാർ ജീവനക്കാർ എങ്ങിനെ ജനകീയരാകണമെന്നതിനും വകുപ്പുകളുടെ അധികാരത്തിൻ്റെ ഗുണഫലം ജനസമക്ഷം എത്തിക്കുന്നതിനും ഒട്ടേറെ മാതൃകകൾ തീർത്ത് സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുകയാണ്.

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായാണ് സജീവൻ ടി.സി ഈ മാസം 31 ന് സർവ്വിസിൽ നിന്നും വിരമിക്കുന്നത്.വടകര താലൂക്കിലെ മണിയൂർ പാലയാട് സ്വദേശിയാണ്.

വടകരയിൽ സപ്ലേ ഓഫീസർ ആയിരിക്കെ അർഹരായ നൂറുകണക്കിന് ആളുകൾക്കിനാളുകൾക്ക് ബിപിഎൽ / അന്ത്യോദയ റേഷൻ കാർഡുകൾ അനുവദിക്കുകയും അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയും മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായി.

പുതിയ റേഷൻ കടകൾ അനുവദിക്കാനും പഴയവ നവീകരിക്കാനും വലിയ ഇടപെടൽ നടത്തി. അനിയന്ത്രിത വിലക്കയറ്റത്തിനെതിരെയും ശക്തമായ ഇടപെടൽ നടത്തി. കോഴി ഇറച്ചി മേഖലയിലെ കൊള്ള വില തടയാൻ നടത്തിയ ഇടപെടലും പ്രശംസ പിടിച്ചു പറ്റി.

1991 ഒക്ടോബറിൽ നിയമസഭാ സിക്രട്ടേറിയേറ്റിൽ എം.എൽ.എ ക്വാർട്ടേസ് ജീവനക്കാരനായാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നിട് 1994 ഒക്ടോബറിൽ കണ്ണൂർ ഹാൻഡ് ലൂം ഡവലപ്മെൻ്റെ കോർപറേഷനിൽ സിനിയർ അസിസ്റ്ററ്റായി.

1995 ഏപ്രിൽ കാസറഗോഡ് താലൂക്ക് സ്പ്ലൈ ഓഫിസിൽ എൽഡി ക്ലർക്കായും ജോലി ചെയ്തു. പിന്നിട് സിവിൽ സപ്ലെസ് വൂപ്പിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര , വൈത്തിരി എന്ന് വിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

സപ്ലൈകോവിൽ കോഴിക്കോട് റിജിയണൽ ഓഫീസ്, വളയം, തോടന്നൂർ മാവേലി സ്റ്റോറുകൾ, ഏറണാകുളം സപ്ലൈകോ ഇൻ്റണൽ ഓഡിറ്റ് വിംഗ്, വടകര, കൊയിലാണ്ടി താലൂക്ക് ഡിപ്പോകൾ എന്നിവിടങ്ങളിലും ജോലി ചെയ്തു.

കൊയിലാണ്ടി അസി: താലൂക്ക് സപ്ലൈ ഓഫിസറായിരിക്കെ പ്രമോഷൻ ലഭിച്ച് വൈത്തിരി ഓഫിസറായി സേവനമനുഷ്ഠിക്കുകയും പിന്നിട് വടകരയിൽ മുന്നേമുക്കാൽ വർഷത്തോളം താലൂക്ക് സപ്പൈ ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്.

2023 ൽ ഡപ്യൂട്ടേഷനിൽ വീണ്ടും കാഞ്ഞങ്ങാട് സപ്പെകോ ഡിപ്പോ മാനേജരായും 2023 ജൂലൈ മാസം മുതൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായും ജോലി ചെയ്തു വരുന്നു.

ജോലിയിൽ പ്രവേശിക്കും മുമ്പേ ബാലസംഘം, എസ്എഫ്ഐ , ഡിവൈഎഫ്ഐ സംഘടനകളുടെ പ്രവർത്തകനായിരുന്നു. നിയമസഭാ സിക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ മാനേജിംഗ് കമ്മറ്റി അംഗമായും ,എൻജിഒ യൂനിയനിലും, കെ ജി ഒ എ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ മിനി കെ എസ് ആർ ടി സി ജീവനക്കാരിയാണ്.

#Supply #Officer #TCSajevan #retires #from #service #tomorrow

Next TV

Related Stories
ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

Jul 12, 2025 11:52 AM

ജനങ്ങൾ ദുരിതത്തിൽ; നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ് അസോസിയേഷൻ

നാഷണൽ ഹൈവേ നിർമാണത്തിൽ നിന്ന് വഗാഡ് കമ്പനിയെ മാറ്റണം -വടകര മർച്ചന്റ്സ്...

Read More >>
നേർക്കാഴ്ച;  23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

Jul 12, 2025 10:36 AM

നേർക്കാഴ്ച; 23 വർഷങ്ങൾ പിന്നിട്ട് കുടുംബശ്രീ സി ഡി എസ്, പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു

ടുംബശ്രീ സി ഡി എസ് നേർക്കാഴ്ച പ്രവർത്തന രൂപരേഖ പ്രകാശനം...

Read More >>
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
Top Stories










News Roundup






//Truevisionall