അഴിയൂർ : (vatakara.truevisionnews.com) അഴിയൂരിൽ വീണ്ടും മോഷണം. കരുവയലിൽ ഗവ: മാപ്പിള സ്‌കൂളിന് സമീപത്തെ മൂന്ന് വീടുകളിൽ മോഷണം. പൊന്നും പണവും കവർന്നു. ഇന്നലെ രാത്രി നടന്ന മോഷണം രാവിലെയാണ് വീട്ടുകാർ അറിയുന്നത്.
ടി.സി ഹൗസിൽ ശാലിനിയുടെ വീടിന്റെ പിറക് വശത്തെ ഗ്രിൽ തകർത്ത് അകത്ത് കയറിയ ശേഷം അലമാരയിൽ നിന്നു വീടിന്റെ ആധാരവും 2000 രൂപയും മോഷ്ടിച്ചു. മഫാസിലെ മുഹമ്മദ് ബഷീറിന്റെ വീട്ടിൽ നിന്നു സ്വർണ മാല, വള എന്നിവയടക്കം ആറര പവനോളം മോഷ്ടിക്കപ്പെട്ടു.
ഇവിടെ മുൻഭാഗത്തെ ഗ്രില്ലും വാതിലും തകർത്താണ് മോഷണം. തൊട്ടടുത്ത മർസീനയുടെ വീടായ ദാറുൽ മഗീഷിലെ മുൻഭാഗം വാതിൽ തുറന്ന് അകത്ത് കയറിയാണ് മോഷണം. നഷ്ടപ്പെട്ടത് അറിവായിട്ടില്ല. ഇവിടെ ആരും ഉണ്ടായിരുന്നില്ല.
അഴിയൂർ ചുങ്കത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷ്ടാക്കളുടെ ശല്യം ഉണ്ടായിരുന്നു. ചോമ്പാൽ പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
#Another #theft #in #Azhiyur #gold #and #cash #were #stolen #from #three #houses