അഴിയൂർ : സർക്കാർ സർവ്വീസിലെ 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് സ്മിത പുതിയോട്ടിലിന് അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങ് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം,ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,വാർഡ് മെമ്പർമാരായ കെ ലീല,റീന രയരോത്ത്,ജയചന്ദ്രൻ കെ കെ,സാവിത്രി ടീച്ചർ, കവിത അനിൽകുമാർ, പ്രീത പി കെ,അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം,എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഷീജ കെ കെ നന്ദിയും പറഞ്ഞു.
#Farewell #given #Azhiyur #gram #panchayat #gave #farewell #SmitaPuthyotil