വടകര: (vatakara.truevisionnews.com)പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊതു സമൂഹത്തിന് ഏറെയാണെന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. ഈ അദ്ധ്യയന വർഷം കേരളത്തിൽ പൊതുവിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നു.


ചോമ്പാൽ നോർത്ത് എൽപി സ്കൂളിൽ ആറര ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ, സൗണ്ട് സിസ്റ്റം എന്നിവയുടെ ഉദ്‌ഘാടനം നടത്തുകയായിരുന്നു. സൗണ്ട് സിസ്റ്റം സ്കൂളിലെ മുൻ പ്രധാനാധ്യാപിക പി വി സീതയുടെ സ്മരണയ്ക്കായി മകൾ ഡോ സി കെ ലതിക നൽകിയതാണ് .
എൽ.എസ്.എസ് വിജയികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അദ്ധ്യക്ഷത വഹിച്ചു.
ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ്, കവിത അനിൽകുമാർ, എൻ സരള, ഒ ബാലൻ, കെ പി ഗോവിന്ദൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം, കെ പി രാഘവൻ, വി പി പ്രകാശൻ കെ റീന, കെ സക്കീന എന്നിവർ സംസാരിച്ചു.
#KKRama #MLA #protect #public #education