#pbalan|പി.ബാലൻ്റെ വേർപാട് ; ഓർമ്മയാകുന്നത് വടകരയുടെ സാംസ്കാരിക സാരഥി

#pbalan|പി.ബാലൻ്റെ വേർപാട് ; ഓർമ്മയാകുന്നത് വടകരയുടെ സാംസ്കാരിക സാരഥി
Jun 11, 2024 12:49 PM | By Meghababu

വടകര:(vatakara.truevisionnews.com) കടത്തനാടിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ഒഴിവാക്കാനാകാത്ത നാമമാണ് പി. ബാലൻ. അദ്ദേഹം വിട പറയുമ്പോൾ ഓർമ്മയാകുന്നത് വടകരയുടെ സാംസ്കാരിക സാരഥിയെ.

വടകരയിലെ പൊതു പരിപാടികളുടെ പ്രമുഖസംഘാടകനും നിറഞ്ഞ് നിന്ന പൊതു പ്രവർത്തകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായിരുന്നു    പി. ബാലൻ . എൻപത്തിരണ്ട് വയസ്സായിരുന്നു.

ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇപ്പോൾ വടകര ടൗൺ ഹാളിൽ പൊതുദർശനം പി.ബാലൻ്റെ മൃതദേഹം രണ്ട് വരെ അവിടെ തുടരും. സംസ്കാരം വൈകീട്ടു നാലിന് പുതുപ്പണത്ത് റൂറൽ എസ്പി ഓഫീസിനു സമീപം പ്രിയദ വീട്ടുവളപ്പിൽ നടക്കും.

കെജിടിഎ, കെഎസ്ടിഎ എന്നിവയുടെ സംസ്ഥാന സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ യുറീക്ക മാനേജർ, ഒയിസ്ക സംസ്ഥാന സമിതി അംഗം, വടകര സിറ്റിസൺ കൗൺസിൽ പ്രസിഡൻറ് തുടങ്ങി ഒട്ടേറെ പദവികൾ അലങ്കരിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ആശയങ്ങളുടെ സൈദ്ധാന്തിക മുഖമായിരുന്നു. സി കെ. നാണു മന്ത്രിയായിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

പുതുപ്പണം ചീനം വീട്, പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പുതുപ്പാടി ഗവ. ഹൈസ്കൂളിലും ചോറോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായിരുന്നു.

തോടന്നൂർ ഏഇഒ പദം അലങ്കരിച്ചിട്ടുണ്ട്. ഈ സമയത്താണ് വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയായ വിജയരഥം നടപ്പാക്കിയത്.

പുതുപ്പണം ചീനംവീട് യു പി സ്കൂൾ പൂർവ്വ വിദ്യാർഥിയായ പി ബാലൻ പൂർവവിദ്യാർഥി സംഘടനയുടെ രക്ഷാധികാരിയാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഡോ:ബി.സിന്ധു (കൊമേഴ്സ് വിഭാഗം മേധാവി.പാവനാത്മ കോളേജ് ഇടുക്കി), ബി. സന്ധ്യ (അധ്യാപിക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ തൃശ്ശൂർ) . മരുമക്കൾ: പിഡിവിജയകുമാർ (ചെയർമാൻ നിയോ ടെക്നോളജീസി), അഡ്വ പി.സജു ( തലശേരി ജില്ലാ കോടതി).


#Prominent #public #worker #Vadakara #P.Balan #Master #passed #away

Next TV

Related Stories
ഓർമ്മകളിലൂടെ; മടപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കി കോൺഗ്രസ്

Jul 19, 2025 11:28 AM

ഓർമ്മകളിലൂടെ; മടപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കി കോൺഗ്രസ്

മടപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മ പുതുക്കി കോൺഗ്രസ്...

Read More >>
 'എന്റെ നാട് നല്ല നാട്'; ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്രയ്ക്ക് കോട്ടപ്പള്ളിയിൽ ഉജ്ജ്വല സമാപനം

Jul 19, 2025 11:10 AM

'എന്റെ നാട് നല്ല നാട്'; ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്രയ്ക്ക് കോട്ടപ്പള്ളിയിൽ ഉജ്ജ്വല സമാപനം

ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്രയ്ക്ക് കോട്ടപ്പള്ളിയിൽ ഉജ്ജ്വല സമാപനം...

Read More >>
പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനം -എം. വി. നികേഷ് കുമാർ

Jul 18, 2025 07:13 PM

പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനം -എം. വി. നികേഷ് കുമാർ

പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റമാണ് കേരള വികസനത്തിന്റെ അടിസ്ഥാനമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എംപി നികേഷ്...

Read More >>
തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

Jul 18, 2025 04:14 PM

തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ

തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച...

Read More >>
Top Stories










News Roundup






//Truevisionall