---
title: "#vplineesh | സ്കൂളിലെ കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തെങ്ങിൽ കയറി മണിയൂരിലെ അധ്യാപകൻ: വൈറലായി ലിനീഷ്"
english_title: "#Maniyur #teacher #climbs #coconut #prevent #from #falling #school #childrens #heads #Linish #goes #viral"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/212542/maniyur-teacher-climbs-coconut-prevent-from-falling-school-childrens-heads-linish-goes-viral"
published_at: "2024-06-16T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e887f4609f_lineesh.jpg"
keywords: []
---

# #vplineesh | സ്കൂളിലെ കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തെങ്ങിൽ കയറി മണിയൂരിലെ അധ്യാപകൻ: വൈറലായി ലിനീഷ്

> **Lead Summary:** **വടകര :[ **സ്കൂൾ മുറ്റത്തെ തെങ്ങിൽനിന്ന് തേങ്ങ കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ അധ്യാപകൻ വി.പി. ലിനീഷ് പിന്നെ ഒന്നും നോക്കിയില്ല, തെങ്ങിൽക്കയറി.

## Article Content

**വടകര :[ **സ്കൂൾ മുറ്റത്തെ തെങ്ങിൽനിന്ന് തേങ്ങ കുട്ടികളുടെ തലയിൽ വീഴുമെന്നായപ്പോൾ അധ്യാപകൻ വി.പി. ലിനീഷ് പിന്നെ ഒന്നും നോക്കിയില്ല, തെങ്ങിൽക്കയറി.

കുലച്ചുനിൽക്കുന്ന തേങ്ങയും ഉണങ്ങിയ ഓലകളുമെല്ലാം എളുപ്പത്തിൽ തന്നെ ലിനീഷ് താഴേക്കിട്ടു.

അധ്യാപകനാകുന്നതിനുമുമ്പ് തെങ്ങുകയറ്റജോലി ചെയ്തപരിചയവുമുണ്ടായിരുന്നു.

മണിയൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ശനിയാഴ്ച സാമൂഹികശാസ്ത്രം അധ്യാപകൻ തെങ്ങുകയറ്റക്കാരനായത്. സ്കൂൾഗ്രൗണ്ടിലെ തെങ്ങുകളിൽ തേങ്ങയും ഉണങ്ങിയ ഓലയും നിറഞ്ഞതോടെ തേങ്ങയിടാൻ ആളെ നോക്കിയെങ്കിലും കിട്ടിയില്ല.

അപകടമുണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് അസംബ്ലിസ്ഥലംവരെ മാറ്റി.അവസാനമാണ് ലിനീഷ് തെങ്ങിലേക്ക് കയറിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/212542/maniyur-teacher-climbs-coconut-prevent-from-falling-school-childrens-heads-linish-goes-viral)