---
title: "കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍"
english_title: "Alcohol from cashews Feni Factory in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21837/alcohol-from-cashews-feni-factory-in-vadakara"
published_at: "2022-01-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e93d5622d97_feni photo.jpg"
keywords: []
---

# കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

> **Lead Summary:** **വടകര : **ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷ. കോഴിക്കോട് -കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കശുഅണ്ടി വികസന ചോമ്പാലയിലെ കോര്‍പറേഷന്റെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി ആരംഭിക്കുക.

## Article Content

**വടകര : **ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷ. കോഴിക്കോട് -കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കശുഅണ്ടി വികസന ചോമ്പാലയിലെ കോര്‍പറേഷന്റെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി ആരംഭിക്കുക.

കശുമാവ് കര്‍ഷകര്‍ ഏറെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്. ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ് തരിശായ സ്ഥലം മാത്രം മതി. വെളവും വളവും വേണ്ട ഒരു കിലോ കശുഅണ്ടിക്ക് 140 രൂപയോളം ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ കശുഅണ്ടി കിട്ടും.

3035 വര്‍ഷത്തോളം വിളവെടുക്കാം. അണ്ടി പരിപ്പിന് 900 മുതല്‍ 1100 രൂപാവരെ വില കിട്ടുന്നുണ്ട്. പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളില്‍ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാല്‍ മാങ്ങയ്ക്കും വില കിട്ടും കശുമാവ് കൃഷിയും വര്‍ദ്ധിക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പദ്ധതി വലിയ പ്രയോനാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21837/alcohol-from-cashews-feni-factory-in-vadakara)