---
title: "#Accident  |  മടപ്പള്ളിയിലെ അപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ഡ്രൈവറും കണ്ടക്ടറും കാണാമറയത്ത് "
english_title: "#Accident #Madapalli  #High #Court #filed #voluntary #case #against #driver #conductor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/218571/accident-madapalli-high-court-filed-voluntary-case-against-driver-conductor"
published_at: "2024-07-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cea8c59347_WhatsApp_Image_2024-07-09_at_12.47.53_PM.jpeg"
keywords: []
---

# #Accident  |  മടപ്പള്ളിയിലെ അപകടം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ഡ്രൈവറും കണ്ടക്ടറും കാണാമറയത്ത് 

> **Lead Summary:** ** വടകര: [** മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി . ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത് . ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് ഇടിച്ച് വീഴ്ത്തുകയായിരുന്നു .

## Article Content

** വടകര: [** മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി . ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത് . ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് ഇടിച്ച് വീഴ്ത്തുകയായിരുന്നു .

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് . അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം നടക്കുകയാണ് .

നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് . ബസ്സ് ഇന്നലെ തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/218571/accident-madapalli-high-court-filed-voluntary-case-against-driver-conductor)