---
title: "വടകരയില്‍ എസ് എന്‍ഡിപി യോഗം നേതാവിന്റെ  വീടിന് നേരെ അക്രമം"
english_title: "attack aganist sndp yogum leader hari mohan's home "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21952/attack-aganist-sndp-yogum-leader-hari-mohans-home"
published_at: "2022-01-21T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea466d1cd0b_home attack .jpg"
keywords: []
---

# വടകരയില്‍ എസ് എന്‍ഡിപി യോഗം നേതാവിന്റെ  വീടിന് നേരെ അക്രമം

> **Lead Summary:** **വടകര: ** വടകരയില്‍ വീണ്ടും എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ നേതാക്കന്മാര്‍ക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹന്റെ പുതുപ്പണത്തെ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ബാക്ക് ഗ്ലാസ്സും സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് അക്രമം.

## Article Content

**വടകര: ** വടകരയില്‍ വീണ്ടും എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ നേതാക്കന്മാര്‍ക്കെതിരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. എസ് എന്‍ഡിപി യോഗം വടകര യൂണിയന്‍ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹന്റെ പുതുപ്പണത്തെ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ബാക്ക് ഗ്ലാസ്സും സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് അക്രമം.

സംഭവ സ്ഥലം സന്ദര്‍ശിച്ച യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ അക്രമത്തെ ശക്തമായ് അപലപിച്ചു.തുടര്‍ച്ചയായ് നടക്കുന്ന ഈ അക്രമപരമ്പര അവസാനിപ്പിക്കാന്‍ വേണ്ടി നടപടിയെടുക്കാന്‍ നിയമത്തിന്റെ വഴിയില്‍ ശക്തമായ് മുന്നോട്ട് പോകുമെന്നും രവീന്ദ്രന്‍ പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷം നടത്തുന്ന അടിയന്തിര കൗണ്‍സിലിന് ശേഷം ശക്തമായ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.യൂണിയന്‍ നേതാക്കന്‍മാരും കൂടെയുണ്ടായിരുന്നു. നേരത്തെ യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്റെ വീടിന് നേരെയും അക്രമമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21952/attack-aganist-sndp-yogum-leader-hari-mohans-home)