ആയഞ്ചേരി :(vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ തുടുക്കാടൻപൊയിൽ പുതിയേടത്തുതായ റോഡിലൂടെ കാൽനട യാത്ര പോലും പറ്റാത്ത നിലയിലായി .


100 ൽ പരം കുടുംബങ്ങൾ താമസിക്കും പ്രദേശത്തിലെ ഏക പൊതുവഴിയാണ്.
രോഗികൾക്കും ,വിദ്യാർത്ഥികൾക്കും നടന്നുപോകാൻപറ്റാത്ത വിധത്തിൽ ജനം ദുരിതം പേറുന്നു. ഇതിനെ തുടർന്ന് പ്രദേശവാസികൾ റോഡ് ഗതാഗത യോഗ്യമാക്കാൻ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു .
യോഗത്തിൽ ചെയർമാൻ ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. സമദ് പുതുമടത്തിൽ, ലത്തീഫ് പുതിയെടുതത് എന്നിവർ പ്രസംഗിച്ചു
#protest #that #even #walking #on #the #road