ഭാരതീയം പുരസ്‌കാരം പ്രഖ്യാപിച്ചു ; പരിസ്ഥിതി- സാഹിത്യ മേഖലകളിലെ പ്രതിഭകള്‍ക്ക് ആദരവ്

ഭാരതീയം പുരസ്‌കാരം പ്രഖ്യാപിച്ചു ; പരിസ്ഥിതി- സാഹിത്യ മേഖലകളിലെ പ്രതിഭകള്‍ക്ക് ആദരവ്
Jan 22, 2022 04:17 PM | By Rijil

വടകര: വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം.

ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ് ഊരത്ത് എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. ഇബ്രാഹിം ചേര്‍ക്കളയുടെ വിഷചുഴിയിലെ സ്വര്‍ണമീനുകള്‍ (നോവല്‍), കഥാവിഭാഗത്തില്‍ മധു തൃപ്പെരുംന്തുറയുടെ മായമ്മ, ബീന ബിനിലിന്റെ യാത്ര, കവിതാ വിഭാഗത്തില്‍ മധു ആലപ്പടമ്പിന്റെ രാത്രി വണ്ടി എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകള്‍ പരിഗണിച്ചാണ് ശ്രീജേഷ് ഊരത്തിന് പ്രത്യേക പുരസ്‌കാരം നല്കുന്നത്.

പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ഇബ്രാഹിം നേരത്തെ ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. കാസര്‍ഗോഡ് ചെങ്കള സ്വദേശിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മധു തൃപ്പെരുന്തുറ വിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ്.

യുവ എഴുത്തുകാരികളില്‍ ശ്രദ്ധേയായ ബീന ബിനില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ്. അഞ്ചു പുസ്തകങ്ങളുടെ രചയിതാവായ ഇവര്‍ കേരള വര്‍മ്മ കോളേജില്‍ സംസ്‌കൃതവിഭാഗം അധ്യാപികയാണ്. ഏഴോളം പുസ്തകങ്ങളുടെ രചയിതാവായ മധു ആലപ്പടമ്പിന് വൈലോപ്പള്ളി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അഞ്ചോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏറ്റ ുകുടുക്ക സ്വദേശിയാണ്.

പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായ ശ്രീജേഷ് ഊരത്ത് പരിസ്ഥിതി മേഖലയില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഗ്രീന്‍ ലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പൊതുരംഗത്ത് ശ്രദ്ധ നേടിയത്.

ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയാണ്. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് അവസാനവാരം കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സെക്രട്ടറി എ.എസ്.അജീഷ് എന്നിവര്‍ അറിയിച്ചു.

Indian award announced; Respect for geniuses in the field of environment and literature

Next TV

Related Stories
മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

May 28, 2022 08:55 PM

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ...

Read More >>
ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

May 28, 2022 07:42 PM

ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ...

Read More >>
കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

May 28, 2022 07:31 PM

കെ പി എസ് ടി എ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

തോടന്നൂർ സബ് ജില്ലയിൽ നിന്നും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ പി എസ് ടി എ തോടന്നൂർ സബ്ജില്ലകമ്മിറ്റി യാത്രയയപ്പ്...

Read More >>
തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

May 28, 2022 05:33 PM

തിരുവള്ളൂരിൽ മഴക്കെടുതി നേരിടാൻ സംവിധാനമൊരുക്കും

തിരുവള്ളൂരിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യോഗം...

Read More >>
കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

May 28, 2022 04:26 PM

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു

കുഞ്ഞുങ്ങൾക്ക് സ്നേഹ സാമീപ്യം; വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിൽ ശിശുരോഗ വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു...

Read More >>
അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

May 28, 2022 04:07 PM

അഴിത്തല അഴിമുഖത്ത് തോണി അപകടം; മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്

അഴിത്തല അഴിമുഖത്ത് തോണി അപകടത്തിൽ മൂന്ന് മത്സ്യതൊഴിലാളികൾക്ക്...

Read More >>
Top Stories