---
title: "#protest | വ്യാപക പ്രതിഷേധം; റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യം "
english_title: "#protest #Demand #restore #the #road #obstructed #railway #fence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222633/protest-demand-restore-the-road-obstructed-railway-fence"
published_at: "2024-07-24T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1322f88b11_protest.jpg"
keywords: []
---

# #protest | വ്യാപക പ്രതിഷേധം; റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യം 

> **Lead Summary:** **അഴിയൂർ :**റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുയും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു.

## Article Content

**അഴിയൂർ :**റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുയും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു.

കാൽ നട പോലും അനുവദിക്കാത്ത തരത്തിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കൊയിലാണ്ടിയിലെ റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുമ്പ് കമ്പിവേലി കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി ഗിരിജ യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം റീന രയരോത്ത് അദ്ധ്യക്ഷതവഹിച്ചു.

കെ. സാവിത്രി, എം. പി ബാബു, ഹാരിസ് മുക്കാളി, പി.കെ. പ്രകാശൻ പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രൻ, പി.പി. ശ്രീധരൻ,പാമ്പള്ളി ബാലകൃഷ്ണൻ, ഷംസീർ മിന്നാട്ടിൽ,കെ. പി. ജയകുമാർ, കെ പി വിജയൻ, കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ. കെ. ജയചന്ദ്രൻ, ട്രഷറർ പി. ബാബുരാജ് എന്നിവർ ഭാരവാഹികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222633/protest-demand-restore-the-road-obstructed-railway-fence)