വടകര: (vatakara.truevisionnews.com)വടകര താലൂക്കിലെ റേഷൻ കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്താത്തതിനാൽ വിതരണം തടസ്സപ്പെട്ട നിലയിൽ.
താലൂക്കിൽ രണ്ടാഴ്ചയായി ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്തിയിട്ട്.
ഇത് പരിഹരിക്കാൻ ഭക്ഷധാന്യങ്ങൾ ഉടനെഎത്തിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ പി.കെ. ബിജു അധ്യക്ഷനായി.
എം.പി.ബാബു, എ.കെ. രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
കണവൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി.വി.രാഗേഷ് (പ്രസിഡണ്ട്), എം. ബിജിത്ത് (വൈസ് പ്രസിഡണ്ട്), പി.കെ. ബിജു(സെക്രട്ടറി), എ. സുരേഷ് ബാബു (ജോയിൻ സെക്രട്ടറി), രേഷ്‌മ (ഖജാൻജി).
#food #grains #not #reach #ration #shops #vadakara #taluk #ration #employees #union #should #resolve #immediately