ആയഞ്ചേരി: (vatakara.truevisionnews.com)കടമേരി റഹ്‌മാനിയ്യ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ 38-ാം ആണ്ടനുസ്മരണത്തോടനുബന്ധിച്ച് കോളജിലെ വിദ്യാര്‍ഥി സംഘടനയായ ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അഖില കേരള പ്രസംഗ മത്സരം സംഘടിപ്പിച്ചു.
കേരളത്തിലെ വിവിധ ദര്‍സ് അറബിക് കോളജുകളില്‍ നിന്ന് ഇരുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തില്‍ അഹ്‌മദ് സിനാന്‍ പാഴൂര്‍ (ജാമിഅ നൂരിയ്യ അറബിയ്യ പട്ടിക്കാട്), മുഹമ്മദ് ഷനീര്‍(അന്‍വരിയ്യ അറബി ക് കോളജ് പൊട്ടിച്ചിറ), തഖിയുദ്ദീന്‍ (ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല ചെമ്മാട്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള ഫലകവും കാഷ് അവാര്‍ഡും ആണ്ടനുസ്മരണത്തിന്റെ ഭാഗമായി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ സമ്മാനിച്ചു.
#Remembrance #Bahjatul #Ulama #Students #Association #organized #All #Kerala #Speech #Competition