കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകളില്‍ ശുചിത്വ വാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം വടകര നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ.പി. ബിന്ദു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.


ഏറ്റവും നല്ല പ്രവൃത്തനം നടത്തിയ പത്തൊമ്പതാം വാര്‍ഡിന് ഹരിത കേരള മിഷന്‍ ജില്ല കോഡിനേറ്റര്‍ പി.പ്രകാശന്‍ ഉപഹാരം നല്‍കി.സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.മധുസൂദനന്‍, സി.നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, അംഗങ്ങളായ വി.പി.അബൂബക്കര്‍, പ്രസാദ് വിലങ്ങില്‍, പി.ലിസി, ഷിനിത പി, സീനത്ത്, ഷംന പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
Chorode Grama Panchayat Complete Sanitation Panchayat made the announcement