---
title: "#Obituary | തോടന്നൂര്‍ ഇരീലോട്ട് മൊയ്തു ഹാജി അബുദാബിയില്‍ അന്തരിച്ചു"
english_title: "#Thodannur #Irilot #MoiduHaji #passed #away #AbuDhabi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230810/thodannur-irilot-moiduhaji-passed-away-abudhabi"
published_at: "2024-08-24T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9a3438d3cd_WhatsApp_Image_2024-08-24_at_2.36.07_PM.jpeg"
keywords: []
---

# #Obituary | തോടന്നൂര്‍ ഇരീലോട്ട് മൊയ്തു ഹാജി അബുദാബിയില്‍ അന്തരിച്ചു

> **Lead Summary:** **വടകര:**വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു.

## Article Content

**വടകര:**വടകര സ്വദേശിയായ പ്രവാസി അബുദാബിയിൽ അന്തരിച്ചു.

തോടന്നൂർ ഇരീലോട്ട് മൊയ്തു ഹാജി (65) ആണ് മരിച്ചത് .

ഇന്ന് വെളുപ്പിന് അബുദാബിയിൽ താമസിക്കുന്ന മുറിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം.

ദീർഘകാലമായി അബുദാബിയിൽ പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ).

മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ).

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അബുദാബിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230810/thodannur-irilot-moiduhaji-passed-away-abudhabi)