ചോറോട്: (vatakara.truevisionnews.com)ചോറോട് മാനാറത്തു മുക്കിൽ നിന്നും റാണിസ്കൂൾ ഭാഗത്തേക്ക് പോവുന്ന റോഡിൻ്റെ പൊട്ടി പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർ നിമിച്ചതിൽ വ്യാപക ക്രമക്കേട് നടന്നു എന്നാരോപിച്ചു കൊണ്ട് ചോറോട് മണ്ഡലം പതിനാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡരികിൽ വാഴ നാട്ടു കൊണ്ട് പ്രതിഷേധിച്ചു.
ചോറോട് ഗേറ്റിൽ നിന്നും കൈനാട്ടി, വള്ളിക്കാട് എന്നീ ഭാഗങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയായ ഈ റോഡിൽ കൂടെ വലിയ ചരക്കു ലോറികളടക്കം നൂറു കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്.
എന്നാൽ പത്തു ലക്ഷം രൂപ ചിലവിട്ട് റോഡിന്റെ പൊട്ടി പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്‌തു പുതുക്കി പണിതപ്പോൾ ഒരേ സമയം ഒരു വാഹനത്തിന് ഒരു ഭാഗത്തേക്ക് മാത്രം സഞ്ചരിക്കാവുന്ന തരത്തിൽ ആണ് റോഡിൻ്റെ നിലവിലെ അവസ്ഥ.
എതിർ ഭാഗത്തു നിന്നും വരുന്ന വാഹനത്തിന് കടന്നു പോവാൻ പറ്റാത്ത വിധത്തിൽ അരികിൽ മണ്ണ് നിറച്ചു പൂർത്തീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.
മഴ പെയ്താൽ ഈ മണ്ണ് കുഴമ്പ് രൂപത്തിൽ ആയി വാഹനം ഇറക്കാൻ പറ്റാത്ത അവസ്ഥയിലാവും ഇപ്പോൾ കോൺക്രീറ്റ് ചെയ്തിരിക്കുന്ന റോഡിൻ്റെ ഇരുവശത്തും നല്ല രീതിയിൽ കോൺക്രീറ്റ് ചെയ്ത് ബലവത്താക്കി ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്നു പോവാനുള്ള സാഹചര്യമൊരുക്കണ മെന്നു പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ സോമൻ മാത്യത്, ബാലകൃഷ്ണൻ കളരിയിൽ, കെ ചന്ദ്രൻ, പുനത്തിൽ രവീന്ദ്രൻ, കെ സുധാകരൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു..
#protested #planting #bananas #Allegations #widespread #irregularities #road #reconstruction