വടകര: (vatakara.truevisionnews.com)ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ എന്ന ലക്ഷ്യവുമായി കുറുജാലിയോടു ജീവധാര ചാരിറ്റബിൾ സൊസൈറ്റി, എഞ്ചൽസുമായി സഹകരിച്ചു വളണ്ടിയർ മാർക്ക് സി. പി. ആർ., ചോക്കിങ്, അടക്കമുള്ള അടിസ്ഥാന ജീവൻ രക്ഷാ പരിശീലന, പ്രഥമ ശുശ്രൂഷ ക്യാമ്പ് സംഘടിപ്പിച്ചു.
ജീവധാര പ്രസിഡൻ്റ് കെ. പി. വിനോദൻ, ചടങ്ങിൽ ആദ്യക്ഷം വഹിച്ചു.
എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ. എം. അബ്‌ദുള്ള മുഖ്യ പരിശീലകനായി. തപാൽ വകുപ്പിൽ നിന്നും വിരമിച്ച ആർ. മോഹനന് ക്യാമ്പിൽ വെച്ച് ആദരവു നൽകി.
ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. കെ. സനൽ കുമാർ, എൻ. എം. ബിജു, കെ. രാമചന്ദ്രൻ, രാജൻ ചന്ദ്രങ്ങയിൽ, ജീവധാര സെക്രട്ടറി സി. വിജയൻ സൗമ്യ സുനിൽ കുമാർ, പ്രോഗ്രാം കൺവീനർ കെ. കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.
എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി. സത്യനാരായണൻ, ഷാജി പടത്തല, കെ. സ്വാതി, പി. വി. സരിഗ, ഷിജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
#Jeevadhara #Charitable #Society #with #aim #having #life #saving #trainer #home