---
title: "#collapsed  |  കനത്ത മഴയിൽ മേൽക്കൂര തകർന്നു; കടത്തനാട് റിസർച്ച് സെന്റർ റഫറൻസ് ലൈബ്രറി നശിച്ചു "
english_title: "#roof #collapsed  #heavy #rain #Katthannad #Research #Center #Reference #Library destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233149/roof-collapsed-heavy-rain-katthannad-research-center-reference-library-destroyed"
published_at: "2024-09-04T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d80e706fba8_Untitled-2_copy.jpg"
keywords: []
---

# #collapsed  |  കനത്ത മഴയിൽ മേൽക്കൂര തകർന്നു; കടത്തനാട് റിസർച്ച് സെന്റർ റഫറൻസ് ലൈബ്രറി നശിച്ചു 

> **Lead Summary:** ** ഒഞ്ചിയം : [ക**നത്ത മഴയിൽ മേൽക്കൂര തകർന്ന് ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ &റഫറൻസ് ലൈബ്രറി ആണ് കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞു ചോർന്ന് നശിച്ചത്.

## Article Content

** ഒഞ്ചിയം : [ക**നത്ത മഴയിൽ മേൽക്കൂര തകർന്ന് ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ &റഫറൻസ് ലൈബ്രറി ആണ് കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞു ചോർന്ന് നശിച്ചത്.

അധ്യാപകരും ഗവേഷകവിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാരും വായനക്കാരും ആശ്രയിക്കുന്ന റഫറൻസ് ലൈബ്രറിയാണിത്.

അമൂല്യവും അപൂർവ്വവും ആയ ഗ്രന്ഥങ്ങൾ അടങ്ങിയതായിരുന്നു റഫറൻസ് ലൈബ്രറി. സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങൾ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാല ചരിത്രം ഉൾപ്പെടെയുള്ള പത്രശേഖരം, മഹാൻമാരുടെ ഡയറിക്കുറിപ്പുകൾ, താളിയോലകൾ എന്നിവയടക്കം ഏറെക്കുറെ നശിച്ചുപോയ നിലയിലാണ്.

അവശേഷിച്ചവ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് ആരോഗ്യ- ജീവകാരുണ്യ,വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിൽ 2005 മുതൽ നിശ്ശബ്ദ സേവനം അനുഷ്ഠിച്ചു വരുന്ന സംഘടനയാണ്.

കടത്തനാട് റിസേർച് സെന്ററ്റും അനുബന്ധ സ്ഥാപനങ്ങളും പ്രൊഫസർ കടത്താനാട്ട് നാരായണൻ പ്രസിഡന്റ് ഡോ. പി പി ഷാജു സെക്രട്ടറി ആയും ഭാരവാഹിത്വം വഹിക്കുന്ന ഗ്രന്ഥാലയം (reg:no :KKD/CA/161/2014) രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233149/roof-collapsed-heavy-rain-katthannad-research-center-reference-library-destroyed)