ചെമ്മരത്തൂർ: (vatakara.truevisionnews.com)പാലിന്റെ വില ലിറ്ററിന് 54 രൂപയിൽ നിന്ന് 60 രൂപയാക്കി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് മീങ്കണ്ടിയിൽ ചേർന്ന ഗുണഭോക്താക്കളുടെ യോഗം ആവശ്യപ്പെട്ടു.
യാതൊരു അറിയിപ്പും നൽകാതെ തോടന്നൂർ ബ്ലോക്ക് പരിധിയിലെ ചില സൊസൈറ്റികളാണ് ഏകപക്ഷീയമായി പാൽവില വർധിപ്പിച്ചത്.
അന്യായ വർധന അംഗീകരിക്കില്ല. നടപടി പിൻ വലിച്ചില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ യോഗം തീരുമാനിച്ചു.ക്ഷീര കർഷകർക്ക് വില വർധനവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
യോഗത്തിൽ ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. വി.ബാലൻ, ടി.സി.വേണു, ഒ.സത്യനാഥൻ, എം.ടി.ഷാജി എന്നിവർ പ്രസംഗിച്ചു.
#Milk# price #unfair #Strike #action #not #withdrawn