---
title: "#ValliadMLPSchool | കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ച് വള്ളിയാട് എം.എൽ.പി സ്കൂ‌ൾ "
english_title: "#Valliad #MLP #School #organized #kitchen #cum #store #inauguration #felicitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238273/valliad-mlp-school-organized-kitchen-cum-store-inauguration-felicitation"
published_at: "2024-09-26T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f54950a40b1_WhatsApp_Image_2024-09-26_at_4.44.18_PM.jpeg"
keywords: []
---

# #ValliadMLPSchool | കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ച് വള്ളിയാട് എം.എൽ.പി സ്കൂ‌ൾ 

> **Lead Summary:** **തിരുവള്ളൂർ: **കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.

## Article Content

**തിരുവള്ളൂർ: **കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ സ്വാഗതം പറഞ്ഞു.

തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

2023 -24 വർഷത്തെ എൽ.എസ്.എസ് വിജയി അദീല റഹ്മ സി എച്ച് നേ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പാചക തൊഴിലാളി ശോഭ ടി ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.

കിച്ചൺ കിറ്റ് സമർപ്പണം, രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം, സ്കൂൾ തല വിജയികൾക്കുള്ള മൊമെൻ്റോ വിതരണം എന്നിവയും നടന്നു.

തോടന്നൂർ ഉപജില്ല ഓഫീസർ വിനോദ് എം മുഖ്യതിഥി ആയിരുന്നു.

രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238273/valliad-mlp-school-organized-kitchen-cum-store-inauguration-felicitation)