വടകര: (vatakara.truevisionnews.com) വടകര തെരു ഗണപതിക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13 മുതൽ 19 വരെ നടക്കും.


13ന് വൈകീട്ട് 6.20ന് കൊടിയേറ്റ്, 6.30ന് ദീപാരാധന, ഏഴിന് സോപാന സംഗീതം, രാത്രി എട്ടിന് ചാക്യാർകൂത്ത്, രാത്രി ഒൻപതിന് ചുറ്റുവിളക്ക്, 14ന് കാലത്ത് അഞ്ചിന് ഗണപതിഹോമം, രാത്രി ഏഴിന് തായമ്പക, രാത്രി എട്ടിന് ചുറ്റുവിളക്ക്, 8.30-ന് മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി എന്നിവ നടക്കും.
15ന് രാത്രി ഏഴിന് ട്രിപ്പിൾ തായമ്പക, രാത്രി എട്ടിന് ചുറ്റുവിളക്ക്, രാത്രി 8.30ന് ഗ്രാമവാസികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, 16ന് രാത്രി ഏഴിന് ഇരട്ടത്തായമ്പക, രാത്രി എട്ടിന് ചുറ്റുവിളക്ക്, രാത്രി 8.30ന് ഗ്രാമവാസികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ, 17ന് രാത്രി ഏഴിന് ശീവേലി എഴുന്നള്ളത്ത്, 7.30ന് ശീവേലി എഴുന്നള്ളത്ത്, രാത്രി എട്ടിന് ഇരട്ടത്തായമ്പക, രാത്രി 11ന് ഗാനമേള എന്നിവ നടക്കും.
18ന് കാലത്ത് അഞ്ചിന് മഹാഗണപതിഹോമം, 7.30-ന് ശീവേലി എഴുന്നള്ളത്ത്, വൈകീട്ട് 4.30-ന് ദേവനൃത്തം, ആറിന് കുന്തക്കാരെ കൂട്ടികൊണ്ടുവരൽ, രാത്രി എട്ടിന് ശീവേലി എഴുന്നള്ളത്ത്, 10.30-ന് ചുറ്റുവിളക്ക്, രാത്രി 11-ന് ഉത്സവരാവ്, 19-ന് രാവിലെ 7.30-ന് ശീവേലി എഴുന്നള്ളത്ത്, 11 മുതൽ രണ്ടുവരെ ആറാട്ടുസദ്യ, വൈകീട്ട് അഞ്ചിന് കേളി, രാത്രി 7.30-ന് കുളിച്ചാറാട്ട്, കരിമരുന്ന് പ്രയോഗം, രാത്രി എട്ടിന് പഞ്ചവാദ്യം, രാത്രി ഒൻപതിന് ആൽത്തറമേളം, കരിമരുന്ന് പ്രയോഗം, രാത്രി 12മണിക്ക് ചുറ്റുവിളക്കോടുകൂടി ഉത്സവം സമാപിക്കും.
#Vishuvilakku #Mahotsavam #Vadakara #Theru #Ganapathy #Temple