തിരുവള്ളൂർ: (vatakara.truevisionnews.com)തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി റിസ ഫാത്തിമ തറമ്മലിൻ്റെ "രണ്ട് വരകൾ" എന്ന കവിതാ പുസ്തകം ഷാഫി പറമ്പിൽ എം.പി പ്രകാശനം ചെയ്തു.


വായനയും എഴുത്തും വിദ്യാർത്ഥികളുടെ ചിന്താശേഷി വർധിപ്പിക്കുന്നതാണെന്നും അക്കാദമിക്ക് പഠനങ്ങൾക്ക് പുറമെ സ്വജ്ഞാന വളർച്ചയ്ക്ക് നിരന്തരമായ വായനയും രചനാ വൈഭവങ്ങളും വിദ്യാർത്ഥികളെ ഉന്നതിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവള്ളൂർ സ്‌കൂളിൽ സംഘടിപ്പിച്ച നക്ഷത്ര സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ് .എം മുനീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഫിക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ, മാനേജർ ചുണ്ടയിൽ മൊയ്‌തു ഹാജി, പി.ടി.എ പ്രസിഡൻ്റ് സമീർ, എസ് .ആർ.ജി കൺവീനർ സുധീർ കുമാർ, രാധാകൃഷ്ണൻ, കെ.കെ അബ്‌ദുറഹിമാൻ, കെ.കെ മോഹനൻ, റിസ് ഫാത്തിമ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
ഹെഡ്‌മിസ്ട്രസ് വൃന്ദ കെ.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീറ നന്ദിയും പറഞ്ഞു.
#randvarakal #Risafatima #poetry #book #released