---
title: "#KRajan | റവന്യു വകുപ്പിൻ്റെ ഇ-സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നു -മന്ത്രി കെ രാജൻ"
english_title: "#Revenue #department #eservices #planned #made #worldwide #Minister #KRajan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/239398/revenue-department-eservices-planned-made-worldwide-minister-krajan"
published_at: "2024-10-01T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbe64109f35_Untitled-2.jpg"
keywords: []
---

# #KRajan | റവന്യു വകുപ്പിൻ്റെ ഇ-സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നു -മന്ത്രി കെ രാജൻ

> **Lead Summary:** **വടകര : [**റവന്യു വകുപ്പിൻ്റെ ഇ- സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നതായി റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.

## Article Content

**വടകര : [**റവന്യു വകുപ്പിൻ്റെ ഇ- സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നതായി റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.

വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ 10 രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യു വകുപ്പ് ഇ-സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ ഭൂമിയിലെ താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാൻ്റ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/239398/revenue-department-eservices-planned-made-worldwide-minister-krajan)