Oct 1, 2024 05:37 PM

വടകര : (vatakara.truevisionnews.com)റവന്യു വകുപ്പിൻ്റെ ഇ- സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നതായി റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.

വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ 10 രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യു വകുപ്പ് ഇ-സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു.കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ ഭൂമിയിലെ താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കെ കെ രമ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാൻ്റ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു.

#Revenue #department #eservices #planned #made #worldwide #Minister #KRajan

Next TV

Top Stories