ആയഞ്ചേരി:(vatakara.truevisionnews.com)അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി ദമ്പതിമാരായ തിയ്യർ കുന്നത്ത് കണ്ണനെയും, നാരായണിയെയും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ആദരിച്ചു.
വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഗമം വിളിച്ചു ചേർക്കും.
വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്കും, രോഗദുരിതങ്ങൾ അനുഭവിക്കുന്നവർക്കുള്ള സാന്ത്വന പരിപാടികളും സംഘടിപ്പിക്കുമെന്ന് മെമ്പർ പറഞ്ഞു.
നാരായണക്കുറുപ്പ് കുളങ്ങരത്ത്, നാരായണി തേറത്ത് മീത്തൽ, മാലതി ഒന്തമ്മൽ, മോളി പട്ടേരിക്കുനി, ദീപ തിയ്യർ കുന്നത്ത്, ജാനു മഞ്ചക്കണ്ടി, ശാന്ത മഞ്ചക്കണ്ടി, നാരായണി തിയ്യർ കുന്നത്ത്, ജാനു കുന്നിൽ, രതി പനയുള്ളതിൽ, ദേവി കല്ലുള്ള പറമ്പത്ത്, ദേവി നാളോം പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
#couple #honored #International #Day #Older #Persons