ആയഞ്ചേരി: (vatakara.truevisionnews.com) ധാർമിക ബോധവും സേവന തൽപരതയും അപഹരിക്കപ്പെടുന്ന ആധുനിക യുഗത്തിൽ ഇത്തരം മൂല്യങ്ങൾ വീണ്ടെടുക്കുന്നതിൽ വിദ്യാർത്ഥി സമൂഹം രംഗത്തിറങ്ങണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. പ്രസ്താവിച്ചു.
കടമേരി എം.യു.പി. സ്കൂളിൽ വെച്ച് വാണിമേൽ ക്രസന്റ് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നടത്തുന്ന സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അധ്യക്ഷനായി.
സ്കൂൾ മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ ക്യാമ്പ് സന്ദേശവും പ്രോഗ്രാം ഓഫീസർ പി.പി. ഉമൈബ ക്യാമ്പ് വിശദീകരണവും നൽകി.
ചടങ്ങിൽ വാർഡ് മെംബർ ടി. കെ. ഹാരിസ്, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സുബൈർ, പ്രധാന അധ്യാപകൻ ടി.കെ. നസീർ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ എടവലത്ത്, മാനേജിങ് കമ്മിറ്റി സെക്രട്ടറി സി.എച്ച്. അഷറഫ്, തയ്യിൽ ആസ്യ ടീച്ചർ, പി. ഷൗക്കത്തലി, ആർ. ഷഹനാസ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ കെ. പ്രീത സ്വാഗതവും വളണ്ടിയർ ലീഡർ ജന ഫാത്തിമ നന്ദിയും പറഞ്ഞു.
'ദ്യുതി' എന്ന നാമധേയത്തിൽ നടത്തുന്ന ക്യാംപിൽ 'സുസ്ഥിര വികസനത്തിന്നായി എൻ.എസ്.എസ്. യുവത' എന്നതാണ് സന്ദേശം. ക്യാംപിൻ്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. 26ന് സമാപിക്കും.
ഫോട്ടോ: വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്.ക്യാമ്പ് കടമേരി എം.യു.പി. സ്കൂളിൽ നാദാപുരം മണ്ഡലം എം.എൽ.എ. ഇ. കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു
#Students #come #forward #create #service #oriented #new #generation #EKVijayan #MLA