വടകര :(vatakara.truevisionnews.com)മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപത്തി അഞ്ചാമത് ജന്മദിനം ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.


ഗാന്ധി അനുസ്മരണം, ഗാന്ധി ക്വിസ് മത്സരം, ഗാന്ധി പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു. സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.
പ്രധാന അധ്യാപകൻ പ്രമോദ് എം എൻ ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ ബിജു മൂഴിക്കൽ അധ്യക്ഷത വഹിച്ചു.
സുജിത്ത്കുമാർ, ശ്രീജ.എം. പി, തെസ്‌ലി, അപർണ, ബിബിലേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
#Onchiam #Government #School #celebrated #Mahatma #Gandhi #birthday #various #programs