#TVBalan | മുതിർന്ന സിപിഐഎം നേതാവ് ടി വി ബാലൻ മാസ്റ്റർ അന്തരിച്ചു

#TVBalan | മുതിർന്ന സിപിഐഎം നേതാവ് ടി വി ബാലൻ മാസ്റ്റർ അന്തരിച്ചു
Oct 2, 2024 11:41 PM | By ShafnaSherin

 വടകര :(vatakara.truevisionnews.com)ചോറോട് സിപിഐഎം മുൻ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും ദീർഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനുമായിരുന്ന ചോറോട് ഹൃദ്യയിൽ ടി വി ബാലൻ മാസ്റ്റർ (85) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച പകൽ 9ന് വീട്ട് വളപ്പിൽ. മുട്ടുങ്ങൽ സൗത്ത് യു പി സ്ക്കൂൾ അധ്യാപകനായിരുന്നു. വിമോചന സമരകാലത്ത് വള്ളിക്കാട് റൈവൽ സ്ക്കൂൾ അധ്യാപകനായി പ്രവർത്തിച്ചു.

വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സിപിഐഎം ചോറോട് ലോക്കൽ കമറ്റി സെക്രട്ടറിയായിരുന്നു. 1962 മുതൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം നിലവിൽ ചോറോട് ബ്രാഞ്ച് അംഗമാണ്.

കർഷക സംഘം ഏരിയാ പ്രസിഡന്റ്,കെ എസ് വൈ എഫിന്റെ താലൂക്ക് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു, മലയാളം ഭാഷാപണ്ഡിറ്റ് ആയ അദ്ദേഹം മികച്ച പ്രഭാഷകനും കവിയുമാണ്.

നിരവധി നാടകങ്ങൾക്ക് ഗാന രചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തു. ദേശാഭിമാനി സ്റ്റഡി സർക്കിൾ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ താലൂക്ക്കമ്മറ്റി ഭാരവാഹിയായിരുന്നു.

കെ എസ് വൈഎഫിന്റെ പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പുരോഗമന കലാസാഹിത്യ സംഘവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിച്ചു.

ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രധാന ഭാരവാഹി ആയിരുന്നു. 12 വർഷം ചോറോട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ചോറോട് ജനശക്തി തിയറ്റേഴ്സിന്റെ പ്രസിഡന്റാണ്.ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു.

ഭാര്യ:രാധ (റിട്ട: അധ്യാപിക ചെട്ട്യാത്ത് യുപി സ്കൂൾ ) മക്കൾ: ഹിരൺ (നിലമ്പൂർ ഐ കെടിഎച്ച്എസ്സ് എസ്സ് മലപ്പുറം) ഹസിത (ക്ലാർക്ക് സബ് രജിട്രാർ ഓഫീസ് കൊയിലാണ്ടി )

മരുമക്കൾ: മോണിഷ ( അദ്ധ്യാപിക നരേക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ നിലമ്പൂർ) സിനോജ് (എൽ & ടി ഇൻഷൂറൻസ് തൃശ്ശൂർ)

സഹോദരങ്ങൾ: കൗസു , പത്മാവതി, ഭാസ്കരൻ ( റിട്ട: സൂപ്രണ്ട് കെ.എസ്സ് ഇ ബി ) സദാനന്ദൻ ( റിട്ട: അഗ്രികൾച്ചർ ഓഫീസർ) അരവിന്ദൻ (റിട്ട: എഎസ് ഐ വടകര )രമണി.

#Senior #CPIM #leader #TV #Balan #Master #passed #away

Next TV

Related Stories
മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:36 AM

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മടപ്പള്ളി സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

Jul 7, 2025 07:49 PM

കച്ചേരി കണ്ടിയിൽ ഫാത്തിമ അന്തരിച്ചു

കച്ചേരി കണ്ടിയിൽ ഫാത്തിമ...

Read More >>
പവിത്രത്തിൽ കെ അജിത അന്തരിച്ചു

Jul 7, 2025 07:36 PM

പവിത്രത്തിൽ കെ അജിത അന്തരിച്ചു

പവിത്രത്തിൽ കെ അജിത...

Read More >>
തെക്കെ കുനിയിൽ മാധവി അന്തരിച്ചു

Jul 7, 2025 05:10 PM

തെക്കെ കുനിയിൽ മാധവി അന്തരിച്ചു

തെക്കെ കുനിയിൽ മാധവി...

Read More >>
ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

Jul 6, 2025 11:02 AM

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു

ആയാട്ട് അമ്മദ് ഹാജി അന്തരിച്ചു...

Read More >>
അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

Jul 1, 2025 09:12 PM

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ്...

Read More >>
Top Stories










News Roundup






//Truevisionall