വടകര : (vatakara.truevisionnews.com ) വടകര ഓട്ടോ കൂട്ടായ്മ മൂന്നാം വാർഷിക യോഗം സംഘടിപ്പിച്ചു . പരിപാടിയിൽ വടകര ഓട്ടോ കൂട്ടായിമയിൽ ഉള്ള 60 വയസ്സ് കഴിഞ്ഞ രമേശൻ പി.കെ യെ ആദരിച്ചു .
ശ്രീപാൽ മാക്കൂൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദീപൻ കുട്ടോത്ത് സ്വാഗതം പറഞ്ഞു.
യോഗ പ്രമേയത്തിൽ വടകര ഓട്ടോ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന റെയിൽവേയുടെ കാർട്ട് ഫീസ് ലൈസൻസ് എന്ന പേരിൽ ഉള്ള കൊള്ള ഒറ്റക്കെട്ടായി ബഹിഷ്കരിക്കാനും പ്രധിഷേധിക്കാനും തീരുമാനിച്ചു.
വടകര വി എം പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് ആർ ടി ഒ അധികാരികൾ തണുപ്പൻ നയങ്ങൾ സ്വീകരിക്കുന്നതിനെതിരെ വടകര ഓട്ടോ കൂട്ടായ്മ പ്രധിഷേധം അറിയിക്കാനും , ഇനിയും നടപടി എടുത്തില്ലെങ്കിൽ കൂടുതൽ പ്രധിഷേധത്തിലേക്ക് നീങ്ങുമെന്ന് യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു .
വടകര മുൻസിപ്പാലിറ്റിയിലെ പോക്കറ്റ് റോഡുകളും മറ്റും ഉടൻ തന്നെ യാത്രായോഗ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ വടകര മുൻസിപാലിറ്റി അധികൃതരോട് വടകര ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ച വാർഷികയോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട, എന്നിവർ സംസാരിച്ചു. മിഥുൻ കൈനാട്ടി നന്ദി പറഞ്ഞു .
#Third #Annual #Meeting #Unitely #Boycott #Cart #Fee #License #Extortion #Vadakara #Auto #Association