വടകര: (vatakara.truevisionnews.com ) ദേശീയപാതയിൽ വടകര പാലോളിപ്പാലം മുതൽ പുതിയ ബസ് സ്റ്റാന്റ് വരെ വൻ ഗതാഗതകുരുക്ക്. പുതിയ ബസ് സ്റ്റാൻ്റിലെ റോഡ് പണിയാണ് രൂക്ഷമായ ഗതാഗതകുരുക്കിന് കാരണം.
12മണി മുതൽ തുടങ്ങിയ കുരുക്ക് തുടരുകയാണ്. ഇതോടെ കൊയിലാണ്ടി - വടകര ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ വലഞ്ഞിരിക്കുകയാണ്.
നിലവിൽ പാലോളിപ്പാലം, കോട്ടക്കടവ് ഭാഗങ്ങളിൽ വാഹനങ്ങൾ മെല്ലെയാണ് നീങ്ങുന്നത്. നിരന്തരമുണ്ടാകുന്ന കുരുക്ക് യാത്രക്കാരെ പോലെ ബസ്, ഓട്ടോ, ജീപ്പ് ഡ്രൈവർമാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കൃത്യ സമയത്ത് പലപ്പോഴും സ്റ്റാൻ്റുകളിൽ വാഹനങ്ങൾ എത്തിക്കാൻ സാധിക്കതെ വരും. മാത്രമല്ല ദിവസവും മണിക്കൂറുകളോളം പൊരിവെയിലിൽ നിരങ്ങി നിരങ്ങി വാഹനങ്ങൾ പോവുന്നതും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പുതിയ സ്റ്റാന്റിലെ നിർമ്മാണ പ്രവൃത്തികൾ കാരണം മിക്ക ദിവസങ്ങളിലും വടകര ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടാവാറുണ്ട്. മാത്രമല്ല ഇന്നലെ പെയ്‌ത കനത്ത മഴയിൽ മണിക്കൂറുകളോളമാണ് വടകര ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടത്.
ഇന്ന് രാവിലെ ദേശീയപാതയിലും വൻ ഗതാഗതകുരുക്കായിരുന്നു. ഇന്നലെ പെയ്‌ത മഴയിൽ പയ്യോളി മുതൽ നന്തി വരെയുള്ള പല ഭാഗങ്ങളിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വാഹനങ്ങൾ നിരങ്ങിയാണ് രാവിലെ നീങ്ങിയത്.
#Attention #Travelers #Massive #trafficjam #Vadakara #Palolipalam #New #Bus #Stand