#vatakaraculturalsquare | വടകരയിലെ കലാ സാംസ്ക്കാരിക പരിപാടികൾക്ക് ഇനി പുത്തൻ നിറം; സാംസ്ക്കാരിക ചത്വരം 19ന് നാടിന് സമർപ്പിക്കും

#vatakaraculturalsquare | വടകരയിലെ കലാ സാംസ്ക്കാരിക പരിപാടികൾക്ക് ഇനി പുത്തൻ നിറം; സാംസ്ക്കാരിക ചത്വരം 19ന് നാടിന് സമർപ്പിക്കും
Oct 9, 2024 10:57 AM | By Athira V

വടകര: (vatakara.truevisionnews.com ) ബി എം ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പണി പൂർത്തീകരിച്ച സാംസ്കാരിക ചത്വരം 19 ന് വൈകീട്ട് നാടിന് സമർപ്പിക്കും. ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ഷാജി എൻ കരുൺ ഉദ്ഘാടനം നിർവഹിക്കും.

വടകരയുടെ കലാ സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ബി.എഡ്. സെൻററുണ്ടായിരുന്ന സ്ഥലത്താണ് സാംസ്‌കാരികചത്വരം ഒരുങ്ങുന്നത്. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 20, 21 തീയതികളിൽ വടകരയിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കലാപരിപാടികളും അരങ്ങേറും. ഉദ്ഘാടനം വിജയിപ്പിക്കുന്നതിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു.

നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ടൗൺ ഹാളിൽ നടന്ന യോഗത്തിൽ മുഴുവൻ പേരും ജനറൽ കമ്മിറ്റി അം ഗങ്ങളായാണ് സംഘാടക സമിതി രൂപീകരിച്ചത്.

സംഘാടക സമിതി ചെയർമാനായി നഗര സഭാ ചെയർപേഴ്‌സണേയും കൺവീനറായി മുൻസിപ്പൽ സെക്രട്ടറിയേയും തെരഞ്ഞെടുത്തു.

വൈസ് ചെയർമാൻ വി കെ സതീശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, കൗൺസിലർമാർ, കലാസാംസ്കാരിക അക്കാദമി കമ്മിറ്റി അംഗങ്ങൾ, വടകരയിലെ കച്ചവടക്കാർ, നഗരസഭ ഉദ്യോഗസ്ഥന്മാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

#Vadakara #arts #culture #programs #now #have #new #color #cultural #square #will #be #dedicated #nation #19th

Next TV

Related Stories
#Natyakalakshetram | ചുവട് വെക്കാൻ; ലിസി മുരളീധരൻ്റെ നാട്യകലാക്ഷേത്രത്തിൽ സൗജന്യ പരിശീലനം

Oct 9, 2024 04:42 PM

#Natyakalakshetram | ചുവട് വെക്കാൻ; ലിസി മുരളീധരൻ്റെ നാട്യകലാക്ഷേത്രത്തിൽ സൗജന്യ പരിശീലനം

വടകര നഗരസഭയിലെ ഓരോ വാർഡുകളിലെയും ശാസ്ത്രീയ ന്യത്തത്തിൽ അഭിരുചിയുള്ള പാവപ്പെട്ട കുട്ടികൾക്കായാണ്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 9, 2024 04:03 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Navratricelebration | കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഗ്രാമോത്സവമായി മാറുന്നു

Oct 9, 2024 03:05 PM

#Navratricelebration | കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഗ്രാമോത്സവമായി മാറുന്നു

ഒക്ടോബർ 3 ന് തുടങ്ങിയ നവരാത്രി ആഘോഷത്തിന് നല്ല ജനപങ്കാളിത്തമാണ്...

Read More >>
#KKRema | ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഐഎം പുലര്‍ത്തുന്നത്  -കെ കെ രമ

Oct 9, 2024 02:48 PM

#KKRema | ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഐഎം പുലര്‍ത്തുന്നത് -കെ കെ രമ

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്റെ ഉദാഹരണമാണെന്നും രമ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 9, 2024 01:42 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 9, 2024 12:48 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories

News Roundup