വടകര: (vatakara.truevisionnews.com)നൃത്ത ചുവട് വെക്കാൻ പണം ഒരു തടസമാകരുത്.
ജനകീയ പങ്കാളത്തത്തോടെ നിരവധി കലാകാരികളെ അരങ്ങിലേക്ക് എത്തിച്ച പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ ലിസി മുരളീധരൻ്റെ നേതൃത്വത്തിൽ നൃത്ത അഭിരുചിയുള്ളവർക്ക് സൗജന്യ പരിശീലനം നൽകുന്നു.
വടകര പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന നാട്യകലാക്ഷേത്രത്തിലാണ് പരിശീലനം.
വടകര നഗരസഭയിലെ ഓരോ വാർഡുകളിലെയും ശാസ്ത്രീയ ന്യത്തത്തിൽ അഭിരുചിയുള്ള പാവപ്പെട്ട കുട്ടികൾക്കായാണ് പദ്ധതി.
"ജനകീയ പങ്കാളത്തത്തോടെ അരങ്ങിലേക്ക് "എന്ന പ്രൊജക്ടിൽ മൂന്ന് വർഷത്തെ സൗജന്യ നൃത്ത പരിശീലനത്തിനായി 10 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വടകര നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ ശുപാർശ പ്രകാരം അപേക്ഷ ക്ഷണിക്കുന്നു.
വിജയദശമി ദിനത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി പുതിയ ബാച്ചുകളും വിജയദശമി ദിനത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്
-Contact:9447204266, 9946633 184
#Free #training #LicyMuralidharan #Natyakalakshetra