#GHSSMadappally | വികസന ചർച്ചകൾ; പരിഷത്ത് പ്രവർത്തക ക്യാമ്പിന് നാളെ മടപ്പള്ളിയിൽ തുടക്കം

#GHSSMadappally | വികസന ചർച്ചകൾ; പരിഷത്ത് പ്രവർത്തക ക്യാമ്പിന് നാളെ മടപ്പള്ളിയിൽ തുടക്കം
Oct 11, 2024 08:19 AM | By VIPIN P V

വടകര:(vatakara.truevisionnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 12, 13 തിയതികളിൽ മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിഷത്തിൻ്റ 62-ാമത് വാർഷികത്തിന് മുന്നോടിയായാണ് ക്യാമ്പ്. ശാസ്ത്രജ്ഞനും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യും.

കാലാവസ്ഥാ മാറ്റത്തിന്റെയും വയനാട് ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ കേരളത്തിൻ്റെ പരിസ്ഥിതിയും വികസനവുമാണ് ക്യാമ്പിലെ പ്രധാന ചർച്ചാവിഷയം.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മയുയർത്തുക എന്ന പേരിൽ നടപ്പാക്കുന്ന മാർക്ക് നിബന്ധനയെ വിമർശനാത്മകമായി വിലയിരുത്തുന്ന ജനകീയ ക്യാമ്പയിനും ക്യാമ്പ് അന്തിമ രൂപം നൽകും. ഈ വർഷം നടക്കാനിരിക്കുന്ന കലാജാഥയുടെ പ്രാഥമിക തയ്യാറെടുപ്പുകളും ഉണ്ടാവും.

പരിഷത്തിൻ്റെ ചരിത്രത്തിൽ മാത്രമല്ല, കേരളത്തിൻ്റെ വികസന ചർച്ചകളിലേക്കും ക്യാമ്പ് മുതൽക്കൂട്ടായി മാറും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിൽ നടപ്പാക്കിവരുന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഒരു വിലയിരുത്തലും ഭാവി കാര്യങ്ങളെപ്പറ്റിയുള്ള ആലോചനകളുമായിരിക്കും ഉദ്ഘാടന സമ്മേളത്തിലെ പ്രധാന ചർച്ചാവിഷയം.

കേരളത്തിൻ്റെ ഉൽപ്പാദന മുരടിപ്പും തൊഴിൽ പ്രശ്നങ്ങളും പരിസ്ഥിതി തകർച്ചയുമെല്ലാമടങ്ങുന്നതായിരിക്കും ഇതിലെ ചർച്ചകൾ. കേരള വികസനത്തെ സംബന്ധിച്ച പരിഷത്തിൻ്റെ നിലപാട് കൃത്യതപ്പെടുത്തുന്നതിനുള്ള അവതരണവും ചർച്ചയുമായിരിക്കും ഇത്.

1976 ൽ കേരളത്തിൻ്റെ സമ്പത്ത് എന്ന ഗ്രന്ഥത്തെ മുൻനിർത്തിയാണ് പരിഷത്ത് കേരള വികസന ചർച്ചകൾക്ക് തുടക്കമിട്ടത്.

തുടർന്നുണ്ടായ ഗ്രാമശാസ്ത്ര സമിതികൾ, വികസന ജാഥകൾ, പു സ്തകങ്ങൾ, ലഘുലേഖകൾ, ക്ലാസ്സുകൾ എന്നിവയിലൂടെ പരിഷത്തിൻ്റെ വികസന നിലപാടിനെ കാലികമായി പരിഷ്ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

1970 കളിലെ “പിന്നിട്ട പാതകൾ ഏറ്റെടുത്ത കടമകൾ" എന്ന രേഖ, 1987 ലെ “പരിഷത്ത്; കർമപരിപാടിയും കാഴ്ചപ്പാടും" എന്ന നയരേഖ എന്നിവയെല്ലാം പരിഷത്ത് നിലപാടുകളെ കാലികമായി പരിഷ്ക്കരി ക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ബി മധു, പി കെ സതീശ്, എസ് ശ്യാമ, കെ എം പ്രേമൻ, വി പ്രജീഷ് എന്നിവർ പങ്കെടുത്തു.

#Development #discussions #Parishad #workerscamp #starts #tomorrow #Madapally

Next TV

Related Stories
#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Nov 27, 2024 03:55 PM

#accident | അമിത ഓട്ടം; അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാതയിൽ ദീർഘദൂര സ്വകാര്യ ബസ്സുകൾ തടഞ്ഞിടുകയും ഡ്രൈവർമാർക്ക് താക്കീത് നൽകുകയും...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Nov 27, 2024 02:12 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 27, 2024 12:56 PM

#yogatraining | ശൈലീരോഗ നിയന്ത്രണം; വില്ല്യാപ്പള്ളിയിൽ സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഒരു മാസം നീളുന്ന പരിശീലനം എല്ലാ ദിവസങ്ങളിലും വൈകീട്ട് 6 മണി മുതൽ 7 മണി വരെയാണ്...

Read More >>
 #HaritaKarmaSena | വിയോജന കുറിപ്പ്; ആയഞ്ചേരിയിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്താത്തതിൽ പ്രധിഷേധം

Nov 27, 2024 12:31 PM

#HaritaKarmaSena | വിയോജന കുറിപ്പ്; ആയഞ്ചേരിയിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്താത്തതിൽ പ്രധിഷേധം

ഒഴിവുകളിലേക്ക് ആളെ കണ്ടെത്താനുള്ള ചുമതല കുടുബശ്രീ സി ഡി...

Read More >>
#Parco | വിവിധ സർജറികൾക്ക്; മെ​ഗാ മെഡിക്കൽ ക്യാമ്പ് വടകര പാർകോയിൽ

Nov 27, 2024 11:49 AM

#Parco | വിവിധ സർജറികൾക്ക്; മെ​ഗാ മെഡിക്കൽ ക്യാമ്പ് വടകര പാർകോയിൽ

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#accident | കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് ഇടിച്ചു; അഴിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

Nov 27, 2024 11:33 AM

#accident | കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസ് ഇടിച്ചു; അഴിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ഇന്നലെ വൈകീട്ട് ഏഴു മണിയോടെ അഴിയൂർ ചുങ്കം മനയിൽ ബദരിയ മദ്രസയിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം പെരിങ്ങത്തൂരിലേക്ക് കൊണ്ട്...

Read More >>
Top Stories

News from Regional Network