#GHSSMadappally | വികസന ചർച്ചകൾ; പരിഷത്ത് പ്രവർത്തക ക്യാമ്പിന് നാളെ മടപ്പള്ളിയിൽ തുടക്കം

#GHSSMadappally | വികസന ചർച്ചകൾ; പരിഷത്ത് പ്രവർത്തക ക്യാമ്പിന് നാളെ മടപ്പള്ളിയിൽ തുടക്കം
Oct 11, 2024 08:19 AM | By VIPIN P V

വടകര:(vatakara.truevisionnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 12, 13 തിയതികളിൽ മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിഷത്തിൻ്റ 62-ാമത് വാർഷികത്തിന് മുന്നോടിയായാണ് ക്യാമ്പ്. ശാസ്ത്രജ്ഞനും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ജിജു പി അലക്സ് ഉദ്ഘാടനം ചെയ്യും.

കാലാവസ്ഥാ മാറ്റത്തിന്റെയും വയനാട് ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ കേരളത്തിൻ്റെ പരിസ്ഥിതിയും വികസനവുമാണ് ക്യാമ്പിലെ പ്രധാന ചർച്ചാവിഷയം.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ ഗുണമേന്മയുയർത്തുക എന്ന പേരിൽ നടപ്പാക്കുന്ന മാർക്ക് നിബന്ധനയെ വിമർശനാത്മകമായി വിലയിരുത്തുന്ന ജനകീയ ക്യാമ്പയിനും ക്യാമ്പ് അന്തിമ രൂപം നൽകും. ഈ വർഷം നടക്കാനിരിക്കുന്ന കലാജാഥയുടെ പ്രാഥമിക തയ്യാറെടുപ്പുകളും ഉണ്ടാവും.

പരിഷത്തിൻ്റെ ചരിത്രത്തിൽ മാത്രമല്ല, കേരളത്തിൻ്റെ വികസന ചർച്ചകളിലേക്കും ക്യാമ്പ് മുതൽക്കൂട്ടായി മാറും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിൽ നടപ്പാക്കിവരുന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഒരു വിലയിരുത്തലും ഭാവി കാര്യങ്ങളെപ്പറ്റിയുള്ള ആലോചനകളുമായിരിക്കും ഉദ്ഘാടന സമ്മേളത്തിലെ പ്രധാന ചർച്ചാവിഷയം.

കേരളത്തിൻ്റെ ഉൽപ്പാദന മുരടിപ്പും തൊഴിൽ പ്രശ്നങ്ങളും പരിസ്ഥിതി തകർച്ചയുമെല്ലാമടങ്ങുന്നതായിരിക്കും ഇതിലെ ചർച്ചകൾ. കേരള വികസനത്തെ സംബന്ധിച്ച പരിഷത്തിൻ്റെ നിലപാട് കൃത്യതപ്പെടുത്തുന്നതിനുള്ള അവതരണവും ചർച്ചയുമായിരിക്കും ഇത്.

1976 ൽ കേരളത്തിൻ്റെ സമ്പത്ത് എന്ന ഗ്രന്ഥത്തെ മുൻനിർത്തിയാണ് പരിഷത്ത് കേരള വികസന ചർച്ചകൾക്ക് തുടക്കമിട്ടത്.

തുടർന്നുണ്ടായ ഗ്രാമശാസ്ത്ര സമിതികൾ, വികസന ജാഥകൾ, പു സ്തകങ്ങൾ, ലഘുലേഖകൾ, ക്ലാസ്സുകൾ എന്നിവയിലൂടെ പരിഷത്തിൻ്റെ വികസന നിലപാടിനെ കാലികമായി പരിഷ്ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

1970 കളിലെ “പിന്നിട്ട പാതകൾ ഏറ്റെടുത്ത കടമകൾ" എന്ന രേഖ, 1987 ലെ “പരിഷത്ത്; കർമപരിപാടിയും കാഴ്ചപ്പാടും" എന്ന നയരേഖ എന്നിവയെല്ലാം പരിഷത്ത് നിലപാടുകളെ കാലികമായി പരിഷ്ക്കരി ക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ബി മധു, പി കെ സതീശ്, എസ് ശ്യാമ, കെ എം പ്രേമൻ, വി പ്രജീഷ് എന്നിവർ പങ്കെടുത്തു.

#Development #discussions #Parishad #workerscamp #starts #tomorrow #Madapally

Next TV

Related Stories
#goldfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

Oct 11, 2024 01:46 PM

#goldfraud | വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; എട്ട് കിലോ 800 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു

15 കിലോ 850 ഗ്രാം സ്വർണമാണ് ഇതേവരെ കണ്ടെടുത്തത്. ബാക്കി സ്വർണം കൂടി കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 11, 2024 01:23 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#shoppingcomplex | അഭിമാ​ന പ​ദ്ധ​തി; വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Oct 11, 2024 11:08 AM

#shoppingcomplex | അഭിമാ​ന പ​ദ്ധ​തി; വടകര നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ഇലക്ട്രിഫിക്കേഷൻ ഫയർ വർക്കുകൾ, ഇലക്ട്രോണിക്‌സ് ഇൻ്റീരിയൽ പ്രവർത്തികൾ എന്നിവ അന്തിമ...

Read More >>
#Schoolfair | സ്കൂൾ മേളക്കാലം; തോടന്നൂരിൽ ഉപജില്ല കായികമേളയോടെ ഈ വർഷത്തെ വിവിധ മേളകൾക്ക് തുടക്കമാവും

Oct 11, 2024 10:35 AM

#Schoolfair | സ്കൂൾ മേളക്കാലം; തോടന്നൂരിൽ ഉപജില്ല കായികമേളയോടെ ഈ വർഷത്തെ വിവിധ മേളകൾക്ക് തുടക്കമാവും

സംസ്ഥാന കലാമേള ഡിസംബറിൽ നിന്നും ജനുവരിലേക്ക് മാറിയത് ഉപജില്ല മേളക്കും സ്ഥാനചലനം ഉണ്ടാകുമെന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും...

Read More >>
#Mahifestival | മാഹി പെരുന്നാൾ; ഗതാഗത നിയന്ത്രണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്

Oct 11, 2024 10:12 AM

#Mahifestival | മാഹി പെരുന്നാൾ; ഗതാഗത നിയന്ത്രണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്

പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈംസ്ക്വാഡിനെ...

Read More >>
#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

Oct 10, 2024 08:10 PM

#arrest | വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; ഒരാൾ കൂടി പിടിയിൽ

മൂന്ന് ദിവസം മുൻപ് വൈകീട്ട് വടകര സ്വദേശി റയീസ് കോഴിക്കോട് ബീച്ച് റോഡിൽ കാർ നിർത്തിയിട്ടപ്പോഴാണ് കളവ്...

Read More >>
Top Stories

News Roundup