മാഹി: (vatakara.truevisionnews.com)ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻറ്റ് തെരേസാ ബസിലിക്ക തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ മാഹോത്സവത്തോടനുബന്ധിച്ച് മാഹി പൊലീസ് വകുപ്പ് ക്രമസമാധാനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിന്റെ പ്രധാന ദിനങ്ങളയ 14,15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ്റെ വശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം.
വടകര ഭാഗത്ത് നിന്നും വരുന്ന എല്ലാം വാഹനങ്ങളും ആശുപത്രി ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പൊലിസ് സ്റ്റേഷൻ മുൻവശത്ത് കൂടി മാഹി പാലം ഭാഗത്തേക്ക് പോവണം.
സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ആശുപത്രി ജംഗ്ഷൻ വരെ റോഡിൻ്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്കിംങ്ങ് അനുവദിക്കുന്നതല്ല.
തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന് സമീപത്തുള്ള സ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും, സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈംസ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
പുതുച്ചേരിയിൽ നിന്നും തിരുനാൾ ഡ്യൂട്ടിക്കായി കൂടുതൻ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈൽ ഫോൺ, കടലാസു പൊതികൾ, ബാഗ് മറ്റ് സാമഗ്രികൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
14 ന് മാഹി ടൗണിൽ മദ്യശാലകൾ പ്രവർത്തിക്കുന്നതല്ല, അനധികൃത മദ്യവിൽപ്പന നടത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, പ്രത്യേക സുരക്ഷ നടപടികൾക്കായി കേരള പൊലീസിന്റെ ബോംബ് സ്ക്വാഡിൻ്റെ സഹായവും ഉണ്ടാവും.
മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, സബ്ബ് ഇൻസ്പെക്റ്റർ കെ.സി.അജയകുമാർ എന്നിവരും സംബന്ധിച്ചു
#Mahi #festival #Police #made #elaborate #arrangements #traffic #control