---
title: "#KeezhalUPSchool | പ്രതിഭകള്‍ക്ക് അനുമോദനം; വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവത്തിൽ ഇരട്ട കിരീടം ചൂടി കീഴല്‍ യുപി സ്‌കൂള്‍"
english_title: "#Keezhal #UP #School #bagged #double #crown #Vilyapally #Panchayath #Kalothsavam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/246445/keezhal-up-school-bagged-double-crown-vilyapally-panchayath-kalothsavam"
published_at: "2024-10-31T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67235b371e11c_KEEZHAL_UP_SCHOOL.jpg"
keywords: []
---

# #KeezhalUPSchool | പ്രതിഭകള്‍ക്ക് അനുമോദനം; വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവത്തിൽ ഇരട്ട കിരീടം ചൂടി കീഴല്‍ യുപി സ്‌കൂള്‍

> **Lead Summary:** **കീഴൽ: **വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവത്തിൽ കീഴൽ യുപി സ്‌കൂളിന് ഇരട്ട കിരീടം. ജനറൽ വിഭാഗത്തിൽ 57 പോയന്റും അറബിക് വിഭാഗത്തിൽ 45 പോയന്റുമായാണ് കീഴൽ യുപി ഒന്നാമതെത്തിയത്.

## Article Content

**കീഴൽ: **വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവത്തിൽ കീഴൽ യുപി സ്‌കൂളിന് ഇരട്ട കിരീടം. ജനറൽ വിഭാഗത്തിൽ 57 പോയന്റും അറബിക് വിഭാഗത്തിൽ 45 പോയന്റുമായാണ് കീഴൽ യുപി ഒന്നാമതെത്തിയത്.

ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം വില്ലാപ്പള്ളി യുപിയും (54) മൂന്നാം സ്ഥാനം കീഴൽ ദേവി വിലാസം യുപിയും (53) കരസ്ഥമാക്കി.

അറബിക് വിഭാഗത്തിൽ രണ്ടാം സ്ഥാനം 43 പോയന്റുമായി ചിറവട്ടം എൽപിയും മൂന്നാം സ്ഥാനം 41 പോയന്റുമായി വില്യാപ്പള്ളി വെസ്റ്റ് എൽപിയും കീഴൽ ദേവി വിലാസം സ്‌കൂളും സ്വന്തമാക്കി.

അനുമോദന ചടങ്ങിൽ തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വിനോദ്, മെമ്പർ പി.പ്രശാന്ത്, മാനേജർ എരഞ്ഞോളി കണ്ടി മൊയ്തു, ഹെഡ്മിസ്ട്രസ് കെ.എസ്.ജയന്തി, പിഇസി കൺവീനർ മനോജ്, കെ.ഫഹദ്, കെ.ശ്രീജൻ എന്നിവർ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് കെ.എസ്.ജയന്തി സ്വാഗതം പറഞ്ഞു

സാംസ്കാരിക സദസ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി.റീന ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/246445/keezhal-up-school-bagged-double-crown-vilyapally-panchayath-kalothsavam)