#Rajeevmemunda | മാജിക് കലാജാഥ; എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുമായി മജീഷ്യൻ രാജീവ് മേമുണ്ട

#Rajeevmemunda | മാജിക്  കലാജാഥ; എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളുമായി മജീഷ്യൻ രാജീവ് മേമുണ്ട
Nov 5, 2024 08:21 PM | By Jain Rosviya

കടമേരി: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും,ജില്ലാ ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ എച്ച്ഐവി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എയ്ഡ്സ് ബോധവൽക്കരണ മാജിക് കലാജാഥ ജില്ലയിൽപ്രയാണം ആരംഭിച്ചു.

പ്രധാനമായും സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ചാണ് മജീഷ്യൻ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നടക്കുന്നത്.

എച്ച്ഐവി എയ്ഡ്സ് എന്താണ്, ഏതൊക്കെ മാർഗങ്ങളിലൂടെയാണ് രോഗ൦ പകരുന്നത്, സൗജന്യ എച്ച്ഐവി പരിശോധനക്കായ് ജ്യോതിസ് കൗൺസിലിംഗ് സെന്റർ നൽകുന്ന സേവനങ്ങൾ, സമഗ്ര എ.ആർ.ടി ചികിത്സയിലൂടെ എച്ച്ഐവി അണുബാധയുള്ളവരുടെ ജീവിതം എങ്ങനെ സുഖകരമാക്കാം, എച്ച്ഐവി അണുബാധിതരെ ഒറ്റപ്പെടുത്തരുത് എന്നീ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

കടമേരി ആ൪.എ.സി ഹയ൪ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ മുസ്തഫ കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ൦.കെ അജിത്കുമാർ, സി ഇന്ദിര അധ്യാപകരായ എ൯.കെ നിസാ൪, കെ.പികുഞ്ഞമ്മദ്, എൻഎസ്എസ് വളണ്ടിയർ റിയ എന്നിവ൪ സംസാരിച്ചു.

#Magic #Art #Procession #Magician #Rajeev #Memunda #with #HIV #AIDS #prevention #activities

Next TV

Related Stories
#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

Nov 5, 2024 07:57 PM

#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 5, 2024 03:10 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
#KadameriLPschool | സ്കൂളിലെ  ഉച്ചഭക്ഷണം; പച്ചക്കറി തോട്ടവുമായി  വിദ്യാർത്ഥികൾ

Nov 5, 2024 02:02 PM

#KadameriLPschool | സ്കൂളിലെ ഉച്ചഭക്ഷണം; പച്ചക്കറി തോട്ടവുമായി വിദ്യാർത്ഥികൾ

ഹരിത വിദ്യാലയ പദവി സുസ്ഥിരമായ് നിലനിർത്തുന്നതിന് തയ്യാറാക്കിയ പരിപാടികളിൽ ഉൾപ്പെട്ടതാണ് പച്ചക്കറി...

Read More >>
#Straydog | മണിയൂരിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക്

Nov 5, 2024 12:12 PM

#Straydog | മണിയൂരിൽ തെരുവുനായ ആക്രമണം; ഏഴ് പേർക്ക് പരിക്ക്

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും...

Read More >>
#Healthcard | ആശ്വാസ് പദ്ധതി; ഏറാമലയിൽ വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ഹെൽത്ത് കാർഡ് വിതരണം ചെയ്തു

Nov 5, 2024 11:06 AM

#Healthcard | ആശ്വാസ് പദ്ധതി; ഏറാമലയിൽ വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ഹെൽത്ത് കാർഡ് വിതരണം ചെയ്തു

ഒരോ വീടുകളിലേയും മുഴുവൻ അംഗങ്ങളെയും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്....

Read More >>
Top Stories