ഓർക്കാട്ടേരി:(vatakara.truevisionnews.com) ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെയും ഓർക്കാട്ടേരി എൽ പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ടൂത്ത് ബ്രഷ് ഡെയിൽ സ്കൂളിൽ "പാൽപുഞ്ചിരി" എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികളും ഒരേസമയം എങ്ങനെ കൃത്യമായ രീതിയിൽ പല്ലുതേക്കാം എന്നതിനെക്കുറിച്ച് ഓൺലൈൻ ക്ലാസിന്റെ സഹായത്തോടുകൂടി കൃത്യമായ പരിശീലനം നേടി.
ശരിയായ രീതിയിൽ പല്ല് കേടുകൂടാതെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് കുട്ടികൾ നേരിട്ടുള്ള പരിശീലനത്തിലൂടെയും ക്ലാസിലൂടെയും വളരെ ആവേശത്തോടെ കൂടി മനസ്സിലാക്കി.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി കേരളത്തിലെ രണ്ടര ലക്ഷം കുട്ടികൾക്കാണ് ഒരേസമയം പരിശീലനം നൽകിയത്.
മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനമായി ഒരു ബ്രഷും പേസ്റ്റും അസോസിയേഷൻ നൽകി.
ഡോ. സനൽ ജയരാജൻ, ഡോ. സുഹാന സലാം, ഡോ. കെ ശരത്ത്, ഡോ. രാഹുൽ അരവിന്ദ്, ഹെഡ്മിസ്ട്രസ് കെ ബീന ടീച്ചർ, സുമനന്ദിനി ടീച്ചർ, പി കിരൺജിത്ത് മാസ്റ്റർ, കെ പി ഷിബിൻ മാസ്റ്റർ, അജിഷ ടീച്ചർ,പ്രമീള ടീച്ചർ, സി കെ ബിനീഷ ടീച്ചർ,എന്നിവർ നേതൃത്വം നൽകി.
#Tooth #brush #Day #Orkkatteri #LP #School