#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു

#KPKunhammadkutty | ദേശീയപാത മന്ദഗതിയിൽ; കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്തയച്ചു
Nov 8, 2024 05:33 PM | By akhilap

വടകര : (vatakara.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി ആളുകൾ ദിവസേന ദേശീയപാതയെ ആശ്രയിക്കുന്നവരാണ്.

നേരിട്ട് അറിഞ്ഞ പ്രകാരവും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലും നാഷണൽ ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്കും, മുഖ്യമന്ത്രിക്കും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കത്ത് നൽകി ശ്രദ്ധയിൽപ്പെടുത്തി.

നിലവിൽ വടകര താലൂക്കിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട് പ്രധാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

മുക്കാളിയിലെയും, മടപ്പള്ളിയിലെയും സോയിൽ നെയിലിംഗ് ചെയ്ത ഭാഗത്ത് തകർച്ച നേരിട്ടെങ്കിലും ഇതുവരെയായി പ്രശ്നം പരിഹരിക്കാതെ കിടക്കുകയാണ്. മണ്ണ് വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

കൂടാതെ കൈനാട്ടി, പെരുവട്ടംതാഴ, ചോറോട് എന്നീ ഭാഗങ്ങളിലുള്ള നിർമ്മാണ പ്രവർത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇത് കാരണം ദിവസേന കനത്ത ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടാകുന്നത് മാത്രമല്ല ഈ പ്രദേശങ്ങളിൽ മഴപെയ്താൽ വെള്ളക്കെട്ട് കാരണം പ്രദേശവാസികൾ താമസം മാറ്റേണ്ട സാഹചര്യമുണ്ട്.

നിലവിൽ തകരാറിലായി കിടക്കുന്ന നാഷണൽ ഹൈവേയുടെ ഭാഗങ്ങൾ പുനരുദ്ധരിക്കണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചു.

ചോമ്പാലയിലെയും, നാദാപുരം റോഡിലെയും അടിപ്പാതകളുടെ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും കത്തിലൂടെ .കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചു.

#Nationalhighway #kpKunhammedKuttymaster #mla #letter #union #minister #nidingadgari

Next TV

Related Stories
#Keralafestival | മാറ്റുരക്കാൻ പ്രതിഭകൾ; വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി

Dec 9, 2024 08:58 PM

#Keralafestival | മാറ്റുരക്കാൻ പ്രതിഭകൾ; വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി

വടകര ശ്രീനാരായണ എൽ പി സ്കൂളിൽ വോളി ബോൾ മത്സരത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ.സതീശൻ...

Read More >>
#organizingcommittee | സംഘാടക സമിതിയായി; കെ എ സി എ  ജില്ലാ സമ്മേളനം ഫിബ്രുവരി 14,15 തീയതികളിൽ വടകരയിൽ

Dec 9, 2024 08:23 PM

#organizingcommittee | സംഘാടക സമിതിയായി; കെ എ സി എ ജില്ലാ സമ്മേളനം ഫിബ്രുവരി 14,15 തീയതികളിൽ വടകരയിൽ

സമ്മേളനത്തിന്റെ വിജയിത്തിനായി സംഘാടക സമിതി രൂപീകരണയോഗം വടകര മുൻസിപ്പൽ പാർക്കിൽ വെച്ച്...

Read More >>
#KarnatakaMusicFestival | സംഗീതക്കച്ചേരി; കർണ്ണാടക സംഗീതോത്സവം വടകരയിൽ

Dec 9, 2024 08:08 PM

#KarnatakaMusicFestival | സംഗീതക്കച്ചേരി; കർണ്ണാടക സംഗീതോത്സവം വടകരയിൽ

വടകര, കൊടുങ്ങല്ലൂർ, കോട്ടയം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലും വിവിധ തീയതികളിലായി കച്ചേരികൾ...

Read More >>
#Volleyballtournament  | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ്  ഓർക്കാട്ടേരിയിൽ നടക്കും

Dec 9, 2024 02:47 PM

#Volleyballtournament | ഇനി ആവേശപ്പോരാട്ടം; അഖിലേന്ത്യാ വോളിബോൾ ടൂർണമെൻ്റ് ഓർക്കാട്ടേരിയിൽ നടക്കും

ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരണ യോഗം...

Read More >>
#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി

Dec 9, 2024 02:26 PM

#fraud | റിപ്പയറിനെന്ന് പറഞ്ഞ് അഴിച്ചു മാറ്റി; ഇമാമിനെ കബളിപ്പിച്ച് പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയുമായി അപരിചിതൻ മുങ്ങി

നാല് ദിവസവമായിട്ടും ബാറ്ററി തിരിച്ചു കൊണ്ട് വരാതായതോടെ ഇമാം പള്ളി കമ്മിറ്റിയുടെ ആളുകളുമായി...

Read More >>
Top Stories