വടകര: മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഹരിത സഭ നടന്നു.
ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ പാനൽ അംഗം പാർവതി അനിരുദ്ദ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
ഹരിത സഭയുടെ ലക്ഷ്യവും പ്രാധാന്യവും പാനലിസ്റ്റ് തേജാലക്ഷ്മി വിശദീകരിച്ചു.
മുഹമ്മദ് അഷ്‌കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് തലത്തിൽ ഇതുവരെ നടന്ന മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് പ്രസിഡണ്ട് കെ കെ ബിജുള അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ്റ് പൂളക്കണ്ടി മുരളി സർട്ടിഫിക്കറ്റ് വിതരണം ചെയ.
18 വിദ്യാലയങ്ങളിൽ നിന്നായി 150 വിദ്യാർഥികൾ ഹരിത സഭയിൽ പങ്കെടുത്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബിഷ, വി. മുരളി, ഹാജറ എം പി, മനോജൻ, ടി പുഷ്‌പ ഹെൻസനൻ അസിസ്റ്റൻറ് സെക്രട്ടറി അബ്‌ദുൽ അസീസ്, സി എം സുധ, ടി. മോഹൻദാസ് എന്നിവർ സംബന്ധിച്ചു.
#Garbage #free #New #Kerala #Children #Harithasabha #new #experience #Villyapally