##Peoplemovement | ചീറയിൽ പീടികയിൽ അടിപ്പാത സ്ഥാപിക്കാനായി ജനകീയ പ്രക്ഷോഭം

##Peoplemovement | ചീറയിൽ പീടികയിൽ അടിപ്പാത സ്ഥാപിക്കാനായി ജനകീയ പ്രക്ഷോഭം
Dec 13, 2024 10:19 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) ചീറയിൽ പിടികയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത സ്ഥാപിക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ജനകീയ ആക്ഷൻ കമ്മിറ്റി നടത്തിയ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ കൺവെൻഷൻ തീരുമാനിച്ചു.

പ്രൈമറി ഹെല്‍ത്ത് സെന്‍ന്‍റര്‍ , പോലീസ് സ്റ്റേഷന്‍ , ദേശിയപാതയില്‍ ബസ് യാത്രയെ ആശ്രയിക്കുന്നവര്‍ , പുരാധനമായ മുസ്ലിം പളളിയില്‍ ആരാധനക്കെത്തുന്നവര്‍ കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തേണ്ടവര്‍ ഇങ്ങിനെ ഇടതടവില്ലാതെ കാല്‍നടയാത്ര നടത്തുന്നവര്‍ നട്ടംതിരിയുകയാണ് ഇവിടെ.

ഇരുഭാഗത്തുനിന്നും കുതിച്ചെത്തുന്ന ട്രെയിനുകള്‍ അപകടം പതിയിരിക്കുന്ന ഇടമായി ഇവിടം മാറിയെന്ന് യോഗത്തിൽ ജനപ്രതിനിധിക്കൾ പറഞ്ഞു.

റെയിൽവേ അടിപ്പാതയുടെ ആവശ്യകത ബോധ്യപെടുത്താനായി എം പി പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ അടക്കമുളള ഉയർന്ന ഉദ്യോഗസ്ഥരെ കാണും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

റഹിം പുഴക്കൽ പറമ്പത്ത് കെ.കെ ജയചന്ദ്രൻ ,പി ബാബുരാജ്, എം പി ബാബു, കെ എ സുരേന്ദ്രൻ , പ്രദീപ് ചോന്മാല, കെ.പി ചെറിയ കോയ, വി പി വികാസ്, മുബാസ് കല്ലേരി, പി എം അശോകൻ , വി പി പ്രകാശൻ,, ടി.ടി പത്മനാഭൻ, കെ സമ്രം, കെ പി പ്രമോദ്, സി മോഹനൻ എന്നിവർ സംസാരിച്ചു.

#People #movement #build #underpass #Chirayil #pidikayil

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










Entertainment News